കുന്നംകുളം: തിരുത്തിക്കാട് പാടശേഖരത്തിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണ. നഗരത്തിലെ മലിനജലത്തോടൊപ്പം ഖരമാലിന്യങ്ങളും പാടശേഖരത്തില്‍ എത്തുന്നത് ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കര്‍ഷകരും പ്രദേശവാസികളും പാടശേഖര സമിതികളും ഏറെ പരാതിയുയര്‍ത്തിയിട്ടും നടപടിയെടുക്കാതത്തിനെ തുടര്‍ന്ന് കര്‍ഷകര്‍ ഒപ്പുശേഖരണം നടത്തി കലക്ടര്‍ക്കും നഗരസഭക്കും പരാതി നല്‍കിയതിലാണ് ചെയര്‍പേഴ്സന്‍ സീത രവീന്ദ്രന്‍ പാടശേഖര സമിതി ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചത്. ടി.കെ. കൃഷ്ണന്‍ റോഡിന്‍െറ അവസാനം പാടശേഖരത്തിലേക്കുള്ള അഴുക്കുചാലിന്‍െറ ഭാഗത്ത് ഇരുമ്പ് വല സ്ഥാപിച്ച് ഈ റോഡില്‍നിന്ന് പാടത്തേക്ക് ഒഴുകുന്ന ഖരമാലിന്യം തടയും. വിവാഹ മണ്ഡപങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഉറവിട മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കും. മലിനജലവും ഖരമാലിന്യങ്ങളും അഴുക്കുചാലിലേക്ക് വിടുന്നവര്‍ക്ക് നോട്ടീസ് നല്‍കാനും തീരുമാനിച്ചു. പാടശേഖരത്തിലെ കൃഷി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന് കുളവാഴ, ചണ്ടി എന്നിവ നീക്കം ചെയ്യാന്‍ പദ്ധതി തയാറാക്കാന്‍ കൃഷി വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. പാടശേഖരത്തിന്‍െറ പകുതിയില്‍ അവസാനിക്കുന്ന തോട് നൂറടി തോടുമായി ബന്ധിപ്പിക്കാനും ആഴം കൂട്ടാനും ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതി തയാറാക്കും. സമീപവാസികളുടെ കിണറുകളിലെ വെള്ളം പരിശോധിക്കാന്‍ നഗരസഭ തയാറാകണമെന്ന പാടശേഖര സമിതിയുടെ ആവശ്യം യോഗം പരിഗണിച്ചു. തീരുമാനങ്ങള്‍ നടപ്പാകുന്നുണ്ടോയെന്ന് പരിശോധിക്കാനും വിലയിരുത്താനും ചെയര്‍പേഴ്സന്‍ അധ്യക്ഷയായി ഉപസമിതി രൂപവത്കരിച്ചു. പരാതിയുയര്‍ന്നിട്ട് മാസങ്ങളായി. മഴ എത്തുന്നതോടെ നഗരത്തില്‍നിന്നുള്ള കൂടുതല്‍ മലിനജലം പാടശേഖരത്തിലേക്ക് എത്തുമെന്നും കിണറുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാകുമെന്നുമുള്ള പരാതി ശക്തമായതോടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ നഗരസഭ നിര്‍ബന്ധിതമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.