ഒല്ലൂര്‍: പൊലീസ് സ്റ്റേഷന് മുന്‍വശത്തുവെച്ച് സിവില്‍ പൊലീസ് ഓഫിസറെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ യുവതിയെ ഒല്ലൂര്‍ പൊലീസ് പിടികൂടി. കുട്ടനെല്ലൂര്‍ ഭവന നിര്‍മാണ ബോര്‍ഡിന്‍െറ ഫ്ളാറ്റില്‍ താമസിക്കുന്ന മൂവാറ്റുപുഴ കുന്നക്കല്‍ മേക്കടം സ്വദേശി എടപ്പതോട്ടത്തില്‍ വീട്ടില്‍ റീനയാണ് (40) പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടോടെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജ്ജുവിനെയാണ് നടന്നുപോകുമ്പോള്‍ കാറില്‍ വന്ന റീന ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ചാടി രക്ഷപ്പെട്ട് അജ്ജു ഒല്ലൂര്‍ സെന്‍ററില്‍ വെച്ച് നാട്ടുകാരുടെകൂടി സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.