ചാവക്കാട്: തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം സമാപിക്കുമ്പോള്‍ ചാവക്കാട് ട്രാഫിക് ഐലന്‍ഡ് കേന്ദ്രീകരിച്ച് നടത്തുന്ന കലാശക്കൊട്ട് ഒഴിവാക്കാന്‍ ധാരണ. ചാവക്കാട് സി.ഐ എ.ജെ. ജോണ്‍സന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി നേതൃയോഗത്തിലാണ് തീരുമാനം. രാഷ്ട്രീയപാര്‍ട്ടികള്‍ ഒരേ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നത് ക്രമസമാധാനനില തകരാന്‍ കാരണമാവുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ന്നാണ് ധാരണ. ഓരോ പാര്‍ട്ടിക്കും അവരുടെ വാഹനങ്ങള്‍ക്ക് ലഭിച്ച അനുമതി പ്രകാരം പ്രചാരണം നടത്താം. ഒരു സ്ഥലം കേന്ദ്രീകരിച്ച് വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള പ്രചാരണം പാടില്ല. വരണാധികാരിയുടെ അനുമതിയുള്ള സ്ഥാനാര്‍ഥിയുടെ പേരും വാഹനത്തിന്‍െറ നമ്പറും എഴുതിയ പെര്‍മിറ്റ് വാഹനത്തില്‍ പതിക്കണം. അല്ലാത്തവ പൊലീസ് പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമീഷന് കൈമാറും. സമാപന ദിനത്തില്‍ ബൈക്ക് പ്രചാരണവും ബൈക്കുകള്‍ ഒരേ സ്ഥലത്ത് കേന്ദ്രീകരിച്ച് സഞ്ചരിക്കാനും വിലക്കുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കാമറയില്‍ പകര്‍ത്തും. ചട്ടം ലംഘിച്ചാല്‍ നിയമനടപടിയെടുക്കും. വാഹനഉടമയും ഉപയോഗിച്ചയാളും വാഹനവും നിയമനടപടിക്ക് വിധേയരാവേണ്ടിവരും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും ശേഷവും വോട്ടെണ്ണലിന് ശേഷവും ജാഥ, പൊതുയോഗം എന്നിവ സംഘടിപ്പിക്കുന്നതിന് പൊലീസില്‍നിന്ന് അനുമതി വാങ്ങണം. ഇതുസംബന്ധിച്ച കോടതി നിര്‍ദേശങ്ങളും പാലിക്കണം. യോഗത്തിലെടുത്ത നിര്‍ദേശങ്ങള്‍ സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരെ അറിയിക്കണമെന്നും തെരഞ്ഞെടുപ്പിന്‍െറ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും സഹകരിക്കണമെന്നും സി.ഐ ആവശ്യപ്പെട്ടു. തീരദേശമുള്‍പ്പെടുന്ന ചാവക്കാട് സര്‍ക്കിള്‍ പരിധിയില്‍ നിരവധി പ്രശ്നബാധിത ബൂത്തുകളുണ്ട്. 2015ലെ തെരഞ്ഞെടുപ്പില്‍ എട്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ പൊലീസ് സേനയെ ഇറക്കിയിരുന്നു. അതിനാലാണ് ക്രമസമാധാനനില തകരാതെ തെരഞ്ഞെടുപ്പ് ശാന്തമായി നടന്നതെന്ന് സി.ഐ ജോണ്‍സണ്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.