ജിഷയുടെ മരണം : അണയാതെ പ്രതിഷേധാഗ്നി

കൊടുങ്ങല്ലൂര്‍: നിഷ്ഠൂരമായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ ഓര്‍മയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുന്നു. കൊടുങ്ങല്ലൂരില്‍ പട്ടാപ്പകല്‍ നൂറുകണക്കിന് വനിതകള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. കൊടുങ്ങല്ലൂര്‍ പണിക്കേഴ്സ് ഹാളില്‍ വനിതാ സംഗമത്തിനത്തെിയ വനിതകളാണ് പ്രതിഷേധ ജ്വാല തെളിച്ചത്. ജിഷയെ കൊലപ്പെടുത്തിയ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. •ജിഷയുടെ ഘാതകരെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ സമഗ്രവും സത്വരവും ശാസ്ത്രീയവുമായ അന്വേഷണം നടത്തണമെന്ന് ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് വനിത അഭിഭാഷക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നിയമപോരാട്ടത്തില്‍ കുടുംബത്തിന് എല്ലാ നിയമസഹായവും സൗജന്യമായി നല്‍കുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. സി.ബി. രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ ജയന്തി, കെ.ഡി. ഉഷ, പി. രമ്യ, പി.കെ. ധന്യ, പി. ബിന്ദു, സ്മൈലി സലീം അഡ്വ. ജിഷ ജോബി, ഇന്ദിര രാജന്‍ എന്നിവര്‍ സംസാരിച്ചു. •പൊലീസ് അന്വേഷണത്തിലെ അനാസ്ഥക്കെതിരെ അളഗപ്പനഗറില്‍ ഇടതുപക്ഷ മഹിളാ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ജയന്തി സുരേന്ദ്രന്‍, ഇ. ഉഷാദേവി, ഷീല ദേവന്‍, വി.കെ. ലതിക, ഉഷ ഉണ്ണി, കെ. പങ്കജവല്ലി, എ.എസ്. ജിജി, രാജി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. •മാള കുണ്ടൂര്‍ സര്‍ഗം പുരുഷ സ്വയംസഹായ സംഘം പ്രതിഷേധിച്ചു. കൊലപാതകികളെ കണ്ടത്തൊനുള്ള അന്വേഷണം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഏജന്‍സിയെ നിയോഗിക്കണമെന്നും പ്രാരംഭ അന്വേഷണത്തില്‍ അനാസഥ കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സത്വര നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്‍റ് കെ.ടി. അനില്‍ അധ്യക്ഷത വഹിച്ചു. കെ.എം. ചന്ദ്രന്‍, ടി.കെ. അനുരാജ്, കെ.ജി. ഷനു, എം.കെ. വിനോജ് എന്നിവര്‍ സംസാരിച്ചു. •ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ പ്രതിഷേധപ്രകടനം നടത്തി. ഉഷ പരമേശ്വരന്‍, ബിജി സദാനന്ദന്‍, ഇന്ദിര മോഹനന്‍, ബീന രവീന്ദ്രന്‍, ബീന അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. •ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചാലക്കുടിയില്‍ വായ മൂടിക്കെട്ടി ജാഥ നടത്തി. വില്‍സന്‍ കല്ലന്‍, പാലി ഉപ്പുംപറമ്പില്‍, പൗലോസ് ആലപ്പാട്ട്, വി.ടി. ജയിംസ്, പുഷ്പാകരന്‍ തോട്ടുംപുറം, ജയറാണി, ജോസ് പി. ലൂയിസ്, എം.കെ. ജോണ്‍, എം.ഡി. തോമസ് എന്നിവര്‍ സംസാരിച്ചു. •ജിഷയുടെ ഘാതകരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബ്ളോക് പഞ്ചായത്തംഗം സഈദാ സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ വിഭാഗം കണ്‍വീനര്‍ കെ.കെ. അജിത അധ്യക്ഷത വഹിച്ചു. കയ്പമംഗലം മണ്ഡലം സ്ഥാനാര്‍ഥി കെ.കെ. ഷാജഹാന്‍, സാജിറ, സാജിത റസാക്ക്, എഫ്.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്‍റ് സരസ്വതി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.