മാള: പഴൂക്കരയിലെ പഴൂച്ചിറ ജലാശയത്തിന്‍െറ നവീകരണം വീണ്ടും സ്തംഭിച്ചു. ഇതില്‍ പ്രതിഷേധിച്ച് നൂറോളം വീട്ടമ്മമാര്‍ പരാതിയുമായി മാള പഞ്ചായത്തിനെയും പൊലീസിനെയും സമീപിച്ചു. നവീകരണത്തിനായി ഇവിടെനിന്നും മണ്ണ് മാറ്റേണ്ടതുണ്ട്. എന്നാല്‍, മണ്ണ് കടത്തുകയാണെന്നാരോപിച്ച് പ്രദേശവാസികളില്‍ ചിലര്‍ തടഞ്ഞതോടെയാണ് നിര്‍മാണം നിലച്ചത്. ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് പാസ് നേടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ചിറയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വീട്ടമ്മമാരെ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് മാള പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ പഴൂക്കര ജലാശയം നവീകരിക്കാന്‍ തീരുമാനിച്ചത്. കരാറുകാരന്‍ കുളത്തില്‍നിന്ന് നൂറുകണക്കിന് ലോഡ് കളിമണ്ണ് വില്‍പന നടത്തിയതായി ആരോപണം ഉയര്‍ന്നതോടെ നാട്ടുകാരായ ചിലര്‍ നവീകരണം തടഞ്ഞു. ഇതോടെ പ്രവര്‍ത്തനം സ്തംഭിച്ചു. തുടര്‍ന്ന് നിര്‍മാണം മറ്റൊരു കരാറുകാരനെ ഏല്‍പിക്കുകയായിരുന്നു. നിര്‍മാണം പുനരാരംഭിച്ചുവെങ്കിലും നേരത്തെ തടഞ്ഞവര്‍ വീണ്ടുമത്തെി മണ്ണെടുക്കല്‍ തടഞ്ഞു. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ഉപയോഗിക്കുന്ന കുളം എത്രയുംപെട്ടന്ന് ഉപയോഗ യോഗ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്രദേശത്തെ കിണറുകളില്‍ വെള്ളം വറ്റി. രണ്ടേക്കറിലധികം വരുന്ന പഴൂച്ചിറ ജലാശയത്തില്‍ കടുത്ത വേനലിലും വെള്ളം ഉണ്ടാകും. എന്നാല്‍, കഴിഞ്ഞ ആറ് മാസങ്ങളായി ജലാശയത്തില്‍ വെള്ളമില്ല. ശുചീകരിക്കുന്നതിന് മണ്ണിളക്കി ചളിക്കുണ്ടായി മാറിയിരിക്കുകയാണ്. കുളത്തില്‍നിന്നും ചളിനീക്കി കെട്ടി സംരക്ഷിക്കുന്നതിന് ഒമ്പത് ലക്ഷത്തിനാണ് കരാര്‍ എടുത്തിട്ടുള്ളത്.ചാലക്കുടിപ്പുഴയില്‍നിന്നും സമ്പാളൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ വഴിയാണ് കനാലിലൂടെ ഈ കുളത്തിലേക്ക് വെള്ളം എത്തിക്കുന്നത്. ഹെക്ടര്‍ കണക്കിന് കാര്‍ഷികമേഖലയുടെ ആവശ്യത്തിനും ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്. പ്രദേശത്തെ കിണറുകളിലെ കുടിവെള്ളവും കുളത്തെ ആശ്രയിച്ചാണ്. സുബി വത്സന്‍, ലീല സുബ്രന്‍, തങ്കമണി രവി, അമ്മിണി സുബ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടമ്മമാരത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.