കൊടുങ്ങല്ലൂര്‍: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യക്കടകള്‍ ജനത്തിന് നിത്യശല്യമാകുന്നു. മദ്യപിച്ച് ശല്യമുണ്ടാക്കുന്നത് നിത്യസംഭവമായതോടെ പ്രദേശവാസികള്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. കൊടുങ്ങല്ലൂര്‍ വടക്കേനടയിലേക്ക് പ്രവേശിക്കുന്ന കല്‍പക റോഡിനരികിലെ മദ്യശാലകളാണ് ജനദ്രോഹം സൃഷ്ടിക്കുന്നത്. നഗരസഭ അഞ്ചാം വാര്‍ഡില്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നിടത്താണ് സര്‍ക്കാര്‍ വക കണ്‍സ്യൂമര്‍ ഫെഡിന്‍െറ റീട്ടെയില്‍ ഷോപ്പും കള്ള്ഷാപ്പും. പ്രധാന റോഡിന്‍െറ അരികിലുള്ള ഇവ രണ്ടും സഞ്ചാരമാര്‍ഗത്തിന് തടസ്സമാണ്. ഈ റോഡ് സദാസമയം മദ്യപാനികളുടെ പിടിയിലാണ്. അവധി ദിനത്തിന്‍െറ തലേന്ന് ഗതാഗതം സ്തംഭിക്കുന്നത് പതിവ് കാഴ്ചയാണ്. മദ്യം വാങ്ങാന്‍ വരുന്നവരിലേറെയും റോഡില്‍വെച്ച് കഴിച്ച് ബഹളംവെക്കുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. നിയമവിരുദ്ധമായ മദ്യക്കച്ചവടമാണ് കണ്‍സ്യൂമര്‍ ഫെഡിന്‍െറ റീട്ടെയില്‍ ഷോപ്പിലും കള്ളുഷാപ്പിലും നടക്കുന്നതെന്ന് സ്ഥലവാസികള്‍ ജില്ലാ ഡെ. എക്സൈസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്തെ വീടുകളിലെ വിദ്യാര്‍ഥിനികളും സ്ത്രീകളും റോഡിലൂടെ പേടിച്ചാണ് നടക്കുന്നത്. എസ്.ബി.ടി എ.ടി.എം കൗണ്ടറിനരികിലൂടെ കിഴക്കോട്ടുള്ള റോഡിന് ഒരുവാഹനത്തിന് കഷ്ടിച്ച് കടന്നുപോകാന്‍ മാത്രം വീതിയാണുള്ളത്. മദ്യശാലകള്‍ തുറക്കാത്ത ദിവസങ്ങളുടെ തലേന്ന് റോഡാകെ മദ്യപാനികള്‍ നിറയും. ഇത്തരക്കാരുടെ ആഭാസത്തരങ്ങളും അസഭ്യവര്‍ഷവും കൈയേറ്റങ്ങളും സംഘട്ടനങ്ങളുമെല്ലാം റോഡിലെ പതിവ് കാഴ്ചകളാണ്. ഇതോടെ പ്രദേശത്തും താമസിക്കുന്നവരുടെ സമാധാന ജീവിതം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല സഞ്ചാരസ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുകയാണ്. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദാശുപത്രിയിലേക്കും അലോപ്പതി ക്ളിനിക്കിലേക്കും വരുന്ന രോഗികളും ബുദ്ധിമുട്ടിലാണ്. നിയമവിരുദ്ധമായി ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് പ്രഫ. വി.പി. പ്രഭാശങ്കര്‍, പ്രഫ. എന്‍.ബി. ശോഭന, ഡോ. വി.പി. ആത്മാറാം, ഡോ. കെ.വി. ശ്യാംലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ എക്സൈസ് അധികൃതര്‍ക്ക് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.