തൃശൂര്‍: കടുത്ത വേനല്‍ ചൂടില്‍ പീച്ചി അണക്കെട്ട് വറ്റുന്നു. പീച്ചിയിലെ വരള്‍ച്ച നഗരത്തിലെയും പതിനൊന്ന് പഞ്ചായത്തുകളിലെയും കുടിവെള്ളം മുട്ടിക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയെയും ബാധിക്കും. തിങ്കളാഴ്ച ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കാര്യമായ ചര്‍ച്ചകളുണ്ടായില്ളെങ്കിലും പൊതുചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നു വന്നത് നഗരത്തിലെ കുടിവെള്ള പ്രശ്നം തന്നെയാണ്. കുട്ടന്‍കുളങ്ങര ഡിവിഷനില്‍ വെള്ളം കിട്ടുന്നില്ളെന്ന പരാതി പങ്കുവെച്ച കൗണ്‍സിലറോട് ലോറി വെള്ളം എത്തിക്കാമെന്നാണ് മേയര്‍ മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറെ തടഞ്ഞുവെച്ചത്. പീച്ചി അണക്കെട്ടാണ് തൃശൂരിന് വെള്ളം നല്‍കുന്നത്. വേനല്‍ കടുത്തതോടെ 72 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് 55 മീറ്ററിന് താഴേക്ക് കൂപ്പുകുത്തി. കഴിഞ്ഞ വര്‍ഷം ഈ സമയമുള്ളതിനെക്കാള്‍ മൂന്ന് മീറ്ററിലധികം ജലനിരപ്പ് കുറവാണ്. എല്ലാ വേനല്‍കാലത്തും ജലനിരപ്പ് താഴുന്നത് പതിവാണെങ്കിലും അണക്കെട്ട് വറ്റുന്നതിലെ വേഗമാണ് ഇത്തവണ വരള്‍ച്ചയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. മൂന്നാഴ്ചകൊണ്ടാണ് ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത്. മഴ പെയ്തില്ളെങ്കില്‍ അധികം വൈകാതെ അണക്കെട്ട് പകുതിയോളം വറ്റുമെന്നാണ് ഡാം അധികൃതര്‍ ആശങ്കപ്പെടുന്നത്. തൃശൂര്‍ നഗരത്തിലെയും സമീപത്തെ പതിനൊന്ന് പഞ്ചായത്തിലെയും കുടിവെള്ളപദ്ധതികള്‍ പൂര്‍ണമായും ആശ്രയിച്ചിരിക്കുന്നത് പീച്ചിയെയാണ്. നൂറ് കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശങ്ങളിലെ കൃഷിക്കും വെള്ളം ഉപയോഗിക്കുന്നുണ്ട്. ഒരു പരിധിക്കപ്പുറം ജലനിരപ്പ് താഴ്ന്നാല്‍ ഇത് രണ്ടും തടസ്സപ്പെടും. അങ്ങനെ സംഭവിച്ചാല്‍ സമീപകാലത്തെ അതിരൂക്ഷമായ വരള്‍ച്ചയാവും തൃശൂരിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.