ഒഡിഷ പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും

തൃശൂര്‍: ഒഡിഷയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന പെണ്‍കുട്ടികളെ തിങ്കളാഴ്ച ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും. രാമവര്‍മപുരത്തെ മഹിളാ മന്ദിരത്തില്‍ കഴിയുന്ന കുട്ടികളോട് പൊലീസ് കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നുണ്ട്. വനിതാ പൊലീസ് അറസ്റ്റ് ചെയ്ത ഒഡിഷ റായ്ഗഢ് സ്വദേശി ഗോദയെ(40) കോടതി റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് ധന്‍ബാദ് എക്സ്പ്രസില്‍ തൃശൂരില്‍ കുട്ടികളുമായി ഗോദ തൃശൂരില്‍ വന്നിറങ്ങിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുട്ടികളെ അടിമവേലക്ക് വേണ്ടി കടത്തിയതാണെന്ന് മൊഴിനല്‍കിയത്. പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെ ജുവനൈല്‍ ബോര്‍ഡിനു മുമ്പാകെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്കു മുമ്പാകെയും ഞായറാഴ്ച ഹാജരാക്കി. പ്രതി ഗോദക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരവും മനുഷ്യക്കടത്ത് നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.