ചെറുതുരുത്തി: പാഞ്ഞാള്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ എ.ടി.എം തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. നിരവധി പേരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായും പരാതി ഉണ്ട്. പഞ്ചായത്തിലെ പല വീടുകളിലേക്ക് ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് തട്ടിപ്പുകാര്‍ എ.ടി.എം നമ്പര്‍ കൈക്കലാക്കുന്നത്. വീടുകളില്‍ വിളിച്ച് സ്റ്റേറ്റ് ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ എ.ടി.എമ്മിന്‍െറ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കണമെന്നും ആദ്യം പറയുന്നു. പിന്നീട് കാര്‍ഡിന്‍െറ നാല് നമ്പര്‍ വിളിച്ചയാള്‍ പറയും. ബാക്കി നമ്പര്‍ ഏതെന്ന് ചോദിക്കുകയും ചെയ്യും. പലരും നാല് നമ്പര്‍ പറഞ്ഞതല്ളേ എന്ന് കരുതി ബാക്കി നമ്പര്‍ കൂടി പറഞ്ഞുകൊടുക്കും. അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി പിറ്റേന്ന് മൊബൈലില്‍ സന്ദേശം ലഭിച്ചപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാകുന്നത്. ഒമ്പതിനായിരം, 5000, 3000 എന്നിങ്ങനെ പലരുടെയും അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. പേര് പറയാന്‍ നാണക്കേട് ആലോചിച്ച് ആരും പുറത്ത് പറയുന്നില്ല. പഞ്ചായത്തില്‍ പല ആളുകളും ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ആരും പുറത്ത് പറയുന്നില്ല. തുടര്‍ച്ചയായ ബാങ്ക് അവധി മൂലം പണം പിന്‍വലിച്ചത് എവിടെ നിന്നാണെന്ന് ബാങ്ക് തുറന്നാലേ അറിയുകയുള്ളൂ. ഫോണ്‍ കോളിന്‍െറ ഉറവിടം കണ്ടത്തെുന്നതിന് ബി.എസ്.എന്‍.എല്ലുമായി ബന്ധപ്പെട്ടിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ചെറുതുരുത്തി പൊലീസില്‍ കബളിപ്പിക്കപ്പെട്ടവരില്‍ ചിലര്‍ പരാതിയും നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.