തൃപ്രയാര്‍: പത്താം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ കുഞ്ഞുണ്ണി മാഷിന്‍െറ തറവാട്ടുമുറ്റത്ത് അനുസ്മരണ പരിപാടികള്‍ നടക്കും. രാവിലെ 9.30ന് ഗാന്ധിതീരം പ്രവര്‍ത്തകര്‍ മാഷിന്‍െറ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തും. കഥാകൃത്ത് അശോകന്‍ ചെരുവിലിന്‍െറ അധ്യക്ഷതയില്‍ കൂടുന്ന അനുസ്മരണ സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ മോഹന്‍ ചവറക്ക് കുഞ്ഞുണ്ണി സ്മൃതി പുരസ്കാരം കവയിത്രി ലളിത ലെനിന്‍ സമ്മാനിക്കും. വിദ്യാര്‍ഥികള്‍ക്കുള്ള കുഞ്ഞുണ്ണി പ്രതിഭാ പുരസ്കാരം കവയിത്രി ബള്‍ക്കിസ് ബാനുവും സമ്മാനിക്കും. ജവഹര്‍ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് 3.30ന് സംഘടിപ്പിക്കുന്ന മഞ്ചാടിക്കുരുവും വളപ്പൊട്ടുകളും എന്ന പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കും. ഓര്‍മയിലെ കുഞ്ഞുണ്ണി മാഷ് എന്നാണ് അനുസ്മരണത്തിന് പേരിട്ടിരിക്കുന്നത്. ഇത്തവണ സര്‍ക്കാര്‍ തലത്തില്‍ അനുസ്മരണം നടത്തുന്നില്ല. അനുസ്മരണ സമിതി മാസങ്ങള്‍ക്ക് മുമ്പേ രാജിവെച്ചൊഴിഞ്ഞതാണ് കാരണം. സാംസ്കാരിക വകുപ്പോ സാഹിത്യ അക്കാദമിയോ അനുസ്മരണത്തിന് മുതിര്‍ന്നിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.