തൃശൂര്‍: നെല്ല് ഏറ്റെടുക്കല്‍ കരാറെടുത്ത സ്വകാര്യ കമ്പനി സംഭരണത്തിന് തയാറാവാത്തതിനാല്‍ അടാട്ട് ആക്കച്ചാന്‍ കോള്‍പാടത്ത് കൊയ്തെടുത്ത നെല്ല് പാടത്തുതന്നെ്. 500ഓളം ഏക്കറില്‍ കൃഷിയിറക്കിയവരാണ് ദുരിതത്തിലായത്. നെല്ലില്‍ കല്്ള കൂടുതലാണെന്നാണ് കമ്പനി പറയുന്നതത്രേ. ക്വിന്‍റലില്‍ അഞ്ച് കിലോ ഇങ്ങനെ പോകുമെന്നും അത് നികത്തണമെന്നുമാണ് അവരുടെ ആവശ്യം. എന്നാല്‍, ഒരു ക്വിന്‍റലിന് അഞ്ചുകിലോ അധികം കൊടുക്കുന്നത് തങ്ങളെ കടക്കെണിയിലാക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. എല്ലാ തവണയും വിളവെടുപ്പ് കഴിയുമ്പോള്‍ കമ്പനി ഇത്തരം കാരണങ്ങള്‍ പറയുന്നത് പതിവാണെന്നും നെല്ല് പാടത്ത് കിടക്കുമ്പോള്‍ കമ്പനി പറയുന്ന വിലയ്ക്ക് നല്‍കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും അത് സംഭവിച്ചു. ഇത്തവണ അതിന് വഴങ്ങില്ളെന്നും കര്‍ഷകര്‍ പറയുന്നു. അടാട്ട് ഫാര്‍മേഴ്സ് ബാങ്കിന്‍െറ കീഴിലുള്ള ഈ കോള്‍പാടത്ത് 600ലധികം കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. കാലടിയിലുള്ള സ്വകാര്യ കമ്പനിയാണ് നെല്ല് സംഭരിക്കുന്നത്. നെല്ല് എടുക്കാനോ കരാറില്‍നിന്ന് പിന്മാറാനോ തയാറാവാത്ത കമ്പനിയുടെ നിലപാട് തങ്ങളെയും കുഴപ്പത്തിലാക്കിയിരിക്കുകയാണെന്ന് ബാങ്ക് അധികൃതരും അറിയിച്ചു. കോള്‍പാടം മാര്‍ച്ച് ആദ്യം കൊയ്യേണ്ടതായിരുന്നു. കമ്പനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൊയ്ത്ത് മാര്‍ച്ച് 15ലേക്ക് മാറ്റിയത്. കൊയ്ത്ത് തുടങ്ങിയപ്പോള്‍ കമ്പനി വാക്ക് മാറ്റി. അടാട്ട് ഫാര്‍മേഴ്സ് ബാങ്കിന്‍െറ നേതൃത്വത്തില്‍ 3,000 ഏക്കര്‍ കോള്‍പാടത്താണ് കൃഷിയിറക്കുന്നത്. അടാട്ട് മേഖലയിലെ വിവിധ കോള്‍പാടങ്ങളില്‍നിന്ന് നെല്ല് സംഭരിക്കാനുള്ള കരാര്‍ വ്യത്യസ്ത കമ്പനികള്‍ക്കാണ്. നെല്ല് സംഭരിക്കാന്‍ വൈകുന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന കര്‍ഷകരോട് ബാങ്കുമായി ചര്‍ച്ച നടക്കുകയാണെന്ന മറുപടിയാണ് കമ്പനി പ്രതിനിധികള്‍ നല്‍കുന്നതത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.