വടക്കാഞ്ചേരി നഗരസഭയുടെ ബില്ലുകള്‍ മടക്കി

വടക്കാഞ്ചേരി: നഗരസഭയുടെ പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി സബ് ട്രഷറിയില്‍ നല്‍കിയ ലക്ഷക്കണക്കിനു രൂപയടെ ബില്ലുകള്‍ പണമില്ളെന്നു പറഞ്ഞു മടക്കി. വടക്കാഞ്ചേരി നഗരസഭയുടെ വികസന ഫണ്ട് സര്‍ക്കാറിന്‍െറ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് തിരിച്ചടച്ചതിനാല്‍ ഫണ്ടില്ല എന്ന് പറഞ്ഞാണ് മടക്കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 19ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 1.77 കോടി ട്രഷറിയില്‍ തിരിച്ചടച്ചിരുന്നു. അത് പിന്നീട് അനുവദിക്കുമെന്ന് ഉത്തരവുണ്ടായിരുന്നു. തിരിച്ചടച്ച തുക ഉപയോഗിച്ചശേഷമെ തുടര്‍ന്നുള്ള ചെലവുകള്‍ ചെയ്യാവൂ എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകള്‍ പണമാക്കാന്‍ കഴിയാതെ വന്നിരിക്കുകയാണ്. വീടുപണിയും അറ്റകുറ്റപ്പണിയും നടത്തിയ ഗുണഭോക്താക്കളും കരാറുകാരും പണം ലഭിക്കാത്തതിനാല്‍ ആശങ്കയിലാണ്. വര്‍ഷാവസാനത്തിന് 14 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതില്‍ രണ്ടു ഞായറാഴ്ചകളും പെസഹവ്യാഴം ദു$ഖവെള്ളി എന്നീ ദിവസങ്ങളും അവധിയാണ്. 27വരെയെ ബില്ലുകള്‍ എടുക്കാവൂ എന്ന് സര്‍ക്കാര്‍ ട്രഷറി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതിനാല്‍ ഇനി വെറും ആറ് ദിവസങ്ങള്‍ മാത്രമാണ് ട്രഷറിയില്‍ ബില്‍ നല്‍കുന്നതിനായി ഫലത്തില്‍ ലഭിക്കുക. ഈ പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് നഗരസഭ സ്റ്റിയറിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നഗരകാര്യമന്ത്രിക്ക് ചെയര്‍പേഴ്സന്‍ നിവേദനം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.