തൃശൂര്‍/മണ്ണുത്തി: വിവിധ സംഭവങ്ങളിലായി ജില്ലയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. നെല്ലിക്കുന്നില്‍ കൂട്ടിയിട്ട ആക്രി സാധനങ്ങളില്‍നിന്ന് തീപടര്‍ന്നാണ് വീടിന് നാശം സംഭവിച്ചത്. മണ്ണുത്തിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വീട് കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് നെല്ലിക്കുന്ന് സ്കൂളിന് സമീപത്തെ പഴയ കെട്ടിടത്തില്‍ കൂട്ടിയിട്ട പേപ്പറിനും പ്ളാസ്റ്റിക്കിനും തീപിടിച്ചത്. പരിസരത്ത് പുക വ്യാപിക്കുകയും സമീപത്തെ വീട്ടിലേക്ക് തീ പടരുകയും ചെയ്തു. ചിരിയങ്കണ്ടത്ത് ടിസയുടെ വീടിന്‍െറ മുകള്‍നിലയിലേക്കാണ് തീ പടര്‍ന്നത്. മുകള്‍ നിലയിലെ ഷീറ്റുകള്‍ കത്തുകയും ജനല്‍ ചില്ലുകള്‍ ചിന്നിച്ചിതറുകയും ചെയ്തു. പൈപ്പുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂരില്‍നിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏറെ വൈകിയാണ് തീ പൂര്‍ണമായും അണച്ചത്. ചൂടിലും കാറ്റിലും സ്ഥലത്ത് കനത്ത പുകയുയര്‍ന്നത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചു. മാടക്കത്തറ പടിഞ്ഞാറെ വെള്ളാനിക്കരയിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വീട് കത്തിനശിച്ചത്. ചിറമ്മേല്‍ അന്തോണിയുടെ മകന്‍ ജെയിംസിന്‍െറ വീടാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കത്തിനശിച്ചത്. ടി.വി, റഫ്രിജറേറ്റര്‍, കമ്പ്യൂട്ടര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ അഗ്നിക്കിരയായി. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. തൃശൂരില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. മടക്കത്തറ പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്. വിനയന്‍, മെംബര്‍ സുരേഷ് പുളിക്കല്‍, വില്ളേജ് ഓഫിസര്‍ ജോണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.