തൃശൂര്‍: അയ്യന്തോള്‍ ഫ്ളാറ്റില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി. മുഖ്യപ്രതിയും കോണ്‍ഗ്രസ് നേതാവുമായ റഷീദിന്‍െറ ഡ്രൈവര്‍ കൊടകര കനകമല സ്വദേശി രതീഷിനെയാണ് അന്വേഷണസംഘം പ്രതിയുടെ വീട്ടിലത്തെിച്ച് തെളിവെടുപ്പ് നടത്തിയത്. കൃത്യം നടന്ന ദിവസം രതീഷ് ഉപയോഗിച്ച മൊബൈല്‍ ഫോണിന്‍െറ സിം കാര്‍ഡ് അന്വേഷണസംഘം കണ്ടെടുത്തു. ഷൊര്‍ണൂര്‍ സ്വദേശി സതീഷ് കൊല്ലപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദിനെ അന്വേഷണസംഘത്തിന് ഇതുവരെയും പിടികൂടാനായിട്ടില്ല. റഷീദിന് വേണ്ടി വിവിധ സംസ്ഥാനങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റഷീദിന്‍െറ കാമുകി ഉള്‍പ്പെടെ നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.