ആമ്പല്ലൂര്‍: ജില്ലയിലെ പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ പാലിയേക്കര ചേന്ദംകുളങ്ങര, പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രങ്ങളിലെ കുംഭഭരണി മഹോത്സവം നാടിന്‍െറ ആഘോഷമായി. കുറുമാലിക്കാവ് ക്ഷേത്രത്തില്‍ പുലര്‍ച്ചെ ഉഷപൂജ, തുടര്‍ന്ന് ദേവീമാഹാത്മ്യ പാരായണം, ഭക്തിഗാനസുധ, ശ്രീഭൂതബലി എന്നിവയുണ്ടായി. രാവിലെ പഞ്ചാരിമേളത്തിന്‍െറ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് പഞ്ചവാദ്യത്തിന്‍െറ അകമ്പടിയില്‍ കാഴ്ചശീവേലി എന്നിവ നടന്നു. തുടര്‍ന്ന് നന്തിക്കര മുല്ലക്കല്‍ പറയന്‍െറ പന്തല്‍വരവിന് ശേഷം വിവിധ സമുദായക്കാരുടെ വേലകള്‍ ക്ഷേത്രാങ്കണത്തിലത്തെി. ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, രാത്രി തായമ്പക, പുറത്തേക്ക് എഴുന്നള്ളിപ്പ് പഞ്ചവാദ്യം, തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടിയെഴുന്നള്ളിപ്പ് പാണ്ടിമേളം എന്നിവയായിരുന്നു മറ്റ് പരിപാടികള്‍. ചേന്ദംകുളങ്ങര ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഭിഷേകം, മലര്‍നിവേദ്യം, തുടര്‍ന്ന് ചാന്താട്ടം, ഉഷപൂജ എന്നിവയുണ്ടായി. രാവിലെ കാഴ്ചശീവേലിക്ക് പാണ്ടിമേളം അകമ്പടിയായി. ഉച്ചക്ക് മേജര്‍സെറ്റ് പഞ്ചവാദ്യം, വൈകീട്ട് പഞ്ചാരിമേളം, രാത്രി അത്താഴപൂജ, കളമെഴുത്തുപാട്ട്, ക്ഷേത്രം നടപ്പുരയില്‍ ട്രിപ്പിള്‍ തായമ്പക, കേളിപറ്റ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തേക്ക് എഴുന്നള്ളിപ്പ് എന്നിവയായിരുന്നു പരിപാടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.