കണിമംഗലത്ത് ഇത്തവണയും കൃഷി അനിശ്ചിതാവസ്ഥയില്‍

തൃശൂര്‍: മൂന്നുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന കണിമംഗലം പാടശേഖരത്തിലെ കൃഷി ഇത്തവണയും അനിശ്ചിതാവസ്ഥയിലാണെന്ന് പാടശേഖര സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് തീരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നതാണ് കൃഷിയിറക്കാന്‍ തടസ്സമാവുന്നതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം എ.ഡി.എമ്മിന്‍െറ നേതൃത്വത്തിലെടുത്ത തീരുമാനങ്ങളൊന്നും നടപ്പായില്ല. റിയല്‍ എസ്റ്റേറ്റ് ലോബിയുയെും ഗുണ്ടാ സംഘങ്ങളുടെയും ഇടത്താവളമായി പാടശേഖരം മാറി. പാടശേഖര സമിതിയുടെ കെടുകാര്യസ്ഥത മൂലം 900 ഏക്കറോളം കോള്‍ നിലം കൃഷിചെയ്യാനാകാതെ കിടക്കുന്നു. പുത്തന്‍കോള്‍ പടവില്‍ കരിങ്കല്ല് കെട്ടി ഭൂമി നികത്തുന്നതിനെതിരെ കര്‍ഷകര്‍ പരാതി കൊടുത്തിട്ടും അധികൃതര്‍ നടപടി എടുത്തിട്ടില്ല. കൃഷി ഇറക്കാത്തത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ നിലനില്‍ക്കെ ജില്ലാ സഹകരണ ബാങ്കില്‍നിന്നും അനധികൃതമായി പാടശേഖര സമിതി എടുത്ത വായ്പ കര്‍ഷകര്‍ക്ക് ബാധ്യതയായിട്ടുണ്ട്. പണം പങ്കുവെക്കുന്നതിനെ ചൊല്ലി കമ്മിറ്റിയിലുണ്ടായ തര്‍ക്കം മൂലം പ്രസിഡന്‍റ് റിമാന്‍ഡില്‍ കഴിയുകയാണ്. പാടശേഖരത്തിന്‍െറ ലൈസന്‍സ് പുതുക്കാത്തതു മൂലം വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പോലും ലഭിക്കുന്നില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.ബി. പ്രസന്നന്‍, ശങ്കരനാരായണന്‍ നമ്പൂതിരി, സി. ഗോപാലകൃഷ്ണന്‍, പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.