തൃശൂര്‍: അക്വാട്ടിക് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ആമ്പല്ലൂര്‍ പാംബ്രീസ് സ്വിമ്മിങ് ക്ളബിന്‍െറ സഹകരണത്തോടെ പാംബ്രീസ് നീന്തല്‍ക്കുളത്തില്‍ ഈമാസം 18 മുതല്‍ മേയ് 30വരെ അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുവയസ്സിന് മുകളിലുള്ള ആണ്‍, പെണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ബാച്ചുകളിലാണ് നീന്തല്‍ പരിശീലനം നല്‍കുക. 20 ദിവസം നീളുന്ന ആദ്യ ബാച്ചില്‍ ഗുരുകുലം പബ്ളിക് സ്കൂള്‍ വെങ്ങിണിശേരിയിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. വ്യായാമത്തിന്‍െറ ഭാഗമായി പ്രായമായവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072441918 എന്ന നമ്പറില്‍ ബന്ധപ്പെടണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് വിന്‍സെന്‍റ് കാട്ടൂക്കാരന്‍, ഗുരുകുലം പബ്ളിക് സ്കൂള്‍ പ്രന്‍സിപ്പല്‍ മൃദുല മധു, സ്റ്റോജന്‍ പടിയത്ത്, ഡോ. ടി.കെ. ജയപ്രകാശ്, ടി.വി. പങ്കജാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.