തൃപ്രയാര്‍: ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരുടെ നാടുചുറ്റലിനുള്ള ഇറക്കമായ മകയിരം പുറപ്പാടിന് ഒരുക്കമായി. മകയിരം പുറപ്പാട് ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കര്‍ക്കിടകം രാശിയില്‍ നടക്കും. രാമമന്ത്രമോതി നില്‍ക്കുന്ന പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് തേവര്‍ പുറത്തേക്കിറങ്ങുക. ക്ഷേത്രം ഊരായ്മക്കാര്‍ മണ്ഡപത്തില്‍ ഉപവിഷ്ടരാകും. അതിനുശേഷം തേവരെ എഴുന്നള്ളിക്കാന്‍ അനുവാദം നല്‍കും. തുടര്‍ന്ന് തൃക്കോവില്‍ ശാന്തിക്കാരന്‍ തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണി പാട്ടും മണ്ഡപത്തില്‍ പറയും കഴിഞ്ഞ് തേവരെ സേതുകുളത്തില്‍ ആറാട്ടിനായി അഞ്ച് ആനകളുടെ അകമ്പടിയോടെ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിക്കും. ആറാട്ടിനുശേഷം പാണ്ടിമേളത്തോടെ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളും. ക്ഷേത്രത്തിലെ മറ്റ് പൂജകള്‍ക്ക് ശേഷം പാണികൊട്ടി, പുറത്തേക്കെഴുന്നള്ളിച്ച് ക്ഷേത്ര ചുറ്റമ്പലത്തിനകത്തെ തീര്‍ഥക്കിണറ്റിന്‍ കരയില്‍ ചെമ്പിലാറാട്ട് നടത്തും. തുടര്‍ന്ന് അത്താഴപൂജയും അത്താഴശീവേലിയും നടത്തും. ബുധനാഴ്ച മുതല്‍ നാടുചുറ്റാനിറങ്ങുന്ന തേവര്‍ നടക്കല്‍ പൂരത്തിലും കാട്ടൂര്‍ പൂരത്തിലും പങ്കെടുക്കും. വ്യാഴാഴ്ച ബ്ളാഹയില്‍ കുളത്തില്‍ ആറാട്ട്, വെള്ളിയാഴ്ച ഇല്ലങ്ങളില്‍ പൂരവും പ്രസിദ്ധമായ തേവരുടെ ചാലുകുത്തല്‍ ചടങ്ങും നടത്തും. ശനിയാഴ്ച കിഴക്കേനട പൂരത്തിലും ഊരായ്മക്കാരുടെ ഇല്ലങ്ങളെ പൂരങ്ങളിലും പങ്കെടുക്കും. ഞായര്‍ കുട്ടന്‍കുളത്തില്‍ ആറാട്ട് നടത്തി തന്ത്രി ഇല്ലത്തെ പൂരത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച പുഴ കടന്ന് ആറാട്ടുപുഴ പൂരത്തില്‍ നായകത്വം വഹിക്കാന്‍ പുറപ്പെടും. ചൊവ്വാഴ്ച ആറാട്ടുപുഴനിന്ന് തിരിച്ചത്തെി ഉത്രംവിളക്ക് എഴുന്നള്ളിപ്പില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.