മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിച്ച് അടമ്പുവലകള്‍

ചെന്ത്രാപ്പിന്നി: ഉള്‍നാടന്‍ മത്സ്യ ബന്ധന സംരക്ഷണത്തിനും അനധികൃത മത്സ്യബന്ധനം തടയാനുമുള്ള പ്രാദേശിക കമ്മിറ്റികളെ നോക്കുകുത്തികളാക്കി എടത്തിരുത്തി, കാട്ടൂര്‍ ഭാഗത്ത് കനോലി കനാലില്‍ വീണ്ടും അടമ്പുവലകള്‍ വ്യാപകമായി. പൊട്ടക്കടവ് പാലത്തിനു താഴെയും മാവുംവളവിലുമാണ് നിയമ വിരുദ്ധ മത്സ്യബന്ധനം. കനാലില്‍ മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ ഇതോടെ ദുരിതത്തിലായി. കൈയേറ്റവും മാലിന്യം തള്ളലും ജലദൗര്‍ലഭ്യതയും നിമിത്തം കനോലി കനാലില്‍ മത്സ്യസമ്പത്ത് കുറയുകയാണ്. ഇതിനിടെയാണ് പ്രജനന സമയത്തും മത്സ്യങ്ങളെ വേട്ടയാടുന്ന അടമ്പുവലകള്‍ വെച്ച് മീന്‍പിടിക്കുന്നത്. ഇത് മത്സ്യസമ്പത്തിന്‍െറ പൂര്‍ണനാശത്തിന് വഴിവെക്കുമെന്ന് മത്സ്യത്തൊഴിലാളി യൂനിയന്‍ മുകുന്ദപുരം താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. മുമ്പ് അടമ്പ് വലകള്‍ സ്ഥാപിക്കുന്നതിനെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. ഇതത്തേുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജില്ലാ കലക്ടര്‍ അടമ്പുവലകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടു. ഫിഷറീസ് വകുപ്പും പൊലീസും ചേര്‍ന്നാണ് വ്യക്തികള്‍ സ്ഥാപിച്ച വലകള്‍ പൊളിച്ചത്. എന്നാല്‍, ഇക്കുറി വേനലായത്തോടെ വീണ്ടും വലകള്‍ വെച്ച് മീന്‍പിടിത്തം തുടങ്ങി. കേരള മത്സ്യത്തൊഴിലാളി യൂനിയന്‍ ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഉള്‍നാടന്‍ മത്സ്യബന്ധനം സംരക്ഷിക്കാനും അനധികൃത മത്സ്യബന്ധനം തടയാനും പഞ്ചായത്ത് സെക്രട്ടറി, വില്ളേജോഫിസര്‍, പൊലീസ് അധികൃതര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പ്രാദേശിക കമ്മിറ്റികള്‍. ഇവര്‍ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.