നിയമത്തെ വികാരം കൊണ്ട് നിയന്ത്രിക്കരുത് –ജസ്റ്റിസ് പി. ഉബൈദ്

ചാവക്കാട്: നിയമം വികാരം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന സാഹചര്യം ഒരു കോടതിക്കും ഭൂഷണമല്ളെന്ന് ഹൈകോടതി ജസ്റ്റിസ് പി. ഉബൈദ്. ജനാധിപത്യത്തിന് മുറിവേല്‍ക്കാതെ നോക്കേണ്ട കാവല്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അഭിഭാഷക സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാര്‍ കൗണ്‍സിലിന്‍െറയും ചാവക്കാട് ബാര്‍ അസോസിയേഷന്‍െറയും നേതൃത്വത്തില്‍ ചാവക്കാട് കോടതിയില്‍ സജ്ജീകരിച്ച സൈബര്‍ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു പി. ഉബൈദ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരണമെങ്കില്‍ കാലത്തിനനുസരിച്ച് കോടതികള്‍ക്കും മാറ്റമുണ്ടാവണം. 7000ത്തിലധികം കേസുകളാണ് ചാവക്കാട് മുന്‍സിഫ് കോടതിയില്‍ കെട്ടിക്കിടക്കുന്നത്. ഇതൊഴിവാക്കാന്‍ ചാവക്കാട്ട് അഡീഷനല്‍ മുന്‍സിഫ് കോടതി സ്ഥാപിക്കേണ്ടതുണ്ട്. ഇവിടെ സബ് കോടതി തുടങ്ങുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബിജു പി. ശ്രീനിവാസ് അധ്യക്ഷനായി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ.ടി.എസ്.അജിത്ത് ചാവക്കാട് ബാര്‍ അസോസിയേഷന്‍െറ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. 'ക്രിമിനല്‍ നടപടി നിയമം' എന്ന വിഷയത്തില്‍ ജഡ്ജി പി.ഉബൈദ്,സീനിയര്‍ അഭിഭാഷകന്‍ അഡ്വ.പി.എസ്.ഈശ്വരന്‍ എന്നിവര്‍ ക്ളാസ് നയിച്ചു. അസി.സെഷന്‍സ് ജഡ്ജി എന്‍.ശേഷാദ്രിനാഥന്‍, ചാവക്കാട് മുന്‍സിഫ് വി.കെ.സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എന്‍. രഞ്ജിത് കൃഷ്ണന്‍, അഡ്വക്കറ്റ് ക്ളര്‍ക്ക് അസോസിയേഷന്‍ സംസ്ഥാന രക്ഷാധികാരി ഗോവിന്ദന്‍കുട്ടി,അഭിഭാഷകരായ ജോബി ഡേവീസ്, എന്‍.കെ.ആരിഫ്, എ.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.