തൃപ്രയാര്‍: ആനവിഴുങ്ങിയില്‍ അനധികൃതമായി ബിവറേജ്സിന്‍െറ ഷോപ് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന് ലജ്ജാകരമാണെന്ന് പ്രഫ. സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ബീവറേജ്സ് വിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഷാപ്പ് പൂട്ടാനുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചില്ളെങ്കില്‍ സമരം പഞ്ചായത്തിന് മുന്നിലാകും. സമീപത്ത് സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ മദ്യപരുടെ ശല്യം ഉണ്ടാകുന്നു. സര്‍ക്കാര്‍ മദ്യാലയങ്ങള്‍ തുറന്ന് വിദ്യാലയങ്ങള്‍ പൂട്ടുന്ന തിരക്കിലാണെന്നും സാറാ ജോസഫ് പറഞ്ഞു. സമര സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ആര്‍.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. സുജ ആന്‍റണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഉഷ ജോഷി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ. ഷാജഹാന്‍, വിവേകാനന്ദ സേവാകേന്ദ്രം പ്രസിഡന്‍റ് എന്‍.എസ്. പ്രജീഷ്, എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി സി.കെ. ശിവദാസന്‍, തമ്പി കളത്തില്‍, കവയിത്രി ബല്‍ക്കീസ് ബാനു എന്നിവര്‍ സംസാരിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സെക്രട്ടറി ജോസ് ആലപ്പാട്ട് സ്വാഗതവും പി.ആര്‍. വീരാന്‍കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.