സമരം പുതുമയായി; കോളടിച്ചത് നാട്ടുകാര്‍ക്ക്

കൊടുങ്ങല്ലൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മത്സ്യ വില്‍പന സമരം പുതുമയായപ്പോള്‍ കോളടിച്ചത് നാട്ടുകാര്‍ക്ക്. വിലപിടിപ്പുള്ള മത്സ്യം വിലകുറച്ച് വിറ്റതോടെ നാട്ടുകാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രതീതിയായി. മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ ആനാപ്പുഴയില്‍ രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്‍െറ വ്യത്യസ്തമായ മീന്‍ വില്‍പന സമരം. മുന്‍ എം.എല്‍.എ ടി.എന്‍. പ്രതാപന്‍ സമരം ഉദ്ഘാടനം ചെയ്തു. മൊത്ത വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് വിവിധയിനം മത്സ്യം വാങ്ങിയാണ് വില്‍പന നടത്തിയത്. വിലകൂടിയ നല്ലയിനം മത്സ്യങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങിയതോടെ സമരഭൂമിയിലേക്ക് ആളുകള്‍ ഒഴുകിയത്തെി. 580 രൂപ വരെ മാര്‍ക്കറ്റ് വിലയുള്ള തിരുത 475 നും ആവോലിയിനത്തില്‍പെട്ട മീന്‍ 400ല്‍ 50 രൂപ കുറച്ച് 350നുമാണ് വിറ്റത്. പ്രായലും, ഞണ്ടും, കരിമീനും, ചെമ്മീനുമെല്ലാം ഇങ്ങനെ വലിയ വിലക്കുറവില്‍ വില്‍പന നടത്തി. എന്നാല്‍ പലരും കിട്ടാതെ നിരാശരായി മടങ്ങുന്ന കാഴ്ചയും ഉണ്ടായി. എന്തായാലും ആളുകള്‍ കൂടിയതോടെ സമരം ജനശ്രദ്ധയാകര്‍ഷിച്ചതിന്‍െറ സന്തോഷത്തിലാണ് സംഘാടകര്‍. വി.എം. ജോണി അധ്യക്ഷത വഹിച്ചു. ഗീതദേവി ടീച്ചര്‍, കവിതാമധു, പ്രിന്‍സി മാര്‍ട്ടിന്‍, ടി.എം. നാസര്‍, അഡ്വ. വി.എം. മുഹ്യിദ്ദീന്‍, കെ.കെ. നജീബ, വേണു വെണ്ണറ, ഇ.എസ്. സാബു, രാജീവ് പടിഞ്ഞാറില്‍, ടി.എ. ഗിരീഷ്കുമാര്‍, ടി.എസ്. സുദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.