കാവാലത്തിന്‍െറ കാലം: തൃശൂരിലെ നാടകവേദിയില്‍ ഊര്‍ജം നിറഞ്ഞ കാലം

തൃശൂര്‍: നാടകത്തിന്‍െറ വേരുതേടിയത്തെി നാടകപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കിയ കാവാലമാണ് തൃശൂരിന്‍െറ ഓര്‍മകളില്‍. ഡ്രാമാ സ്കൂളിന്‍െറ ആദ്യകാല പ്രവര്‍ത്തനത്തില്‍ പ്രഫ ജി. ശങ്കരപ്പിള്ളക്കൊപ്പം സജീവമായി കാവാലവും ഉണ്ടായിരുന്നു. ആദ്യകാല അധ്യാപകനും മാര്‍ഗനിര്‍ദേശകനുമായിരുന്നു അദ്ദേഹം.1961 മുതല്‍ പത്തുവര്‍ഷം സംഗീത നാടക അക്കാദമി സെക്രട്ടറിയായും പിന്നീട് ചെയര്‍മാനായും പ്രവര്‍ത്തിച്ച കാലത്തായിരുന്നു അദ്ദേഹം തൃശൂരില്‍ സജീവമായത്. തനതു നാടകവേദിക്ക് അദ്ദേഹം പകര്‍ന്ന ഊര്‍ജം തൃശൂരിലെ നാടകവേദിയുടെ വളര്‍ച്ചക്കും പ്രചോദനമായി. കവിതയും നാടന്‍പഴമൊഴികളുമെല്ലാം നാടകത്തിലേക്ക് ഉള്‍ചേര്‍ത്ത് രംഗവേദിക്ക് അസ്തിത്വം നല്‍കാനുള്ള ശ്രങ്ങള്‍ നടന്നതും ഇക്കാലത്താണ്. കെ.പി.എ.സിയില്‍ എത്തിനിന്ന നാടകമായിരുന്നു അതുവരെ ഇവിടെയും ഉണ്ടായിരുന്നത്. ഡോ. എസ്. രാമാനുജം, വേണുജി തുടങ്ങിയ പ്രതിഭാധനരും അദ്ദേഹത്തോട് തോള്‍ചേര്‍ന്നു. ഇരിങ്ങാലക്കുടയിലെ അമ്മന്നൂര്‍ ഗുരുകുലവുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അക്കാദമി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടൊഴിഞ്ഞ ശേഷവും അദ്ദേഹം സാംസ്കാരിക നഗരിയില്‍ സജീവമായിരുന്നു. സാംസ്കാരിക രംഗത്തെ നിരവധി സംഘടനകള്‍ അദ്ദേഹത്തിന് ആദരവുമായത്തെിയത് തൃശൂരിലെ അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം എത്രമാത്രം വേരിറങ്ങിയെന്നതിന് തെളിവുകൂടിയാണ്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും പിന്നീട് അദ്ദേഹത്തെ തേടിയത്തെി. നാടകരംഗത്തെ സംഭാവന പരിഗണിച്ച് രംഗചേതന 2010ല്‍ അദ്ദേഹത്തിന് പുരസ്കാരം നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.