ഇസ്ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കില്ല –ജസ്റ്റിസ് സി.കെ. അബ്ദുറഹീം

കൊടുങ്ങല്ലൂര്‍: ഇസ്ലാം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ളെന്നും സ്നേഹവും പരസ്പര സഹായവുമാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും ജസ്റ്റിസ് സി.കെ. അബ്ദുറഹീം. എം.ഇ.എസ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറിയാട് നടന്ന റിലീഫ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധത്തടവുകാരെപ്പോലും സ്നേഹംകൊണ്ട് ആകര്‍ഷിച്ച മുഹമ്മദ് നബിയുടെ മാതൃകയാണ് ഓരോ മുസ്ലിമും പിന്തുടരേണ്ടത്. സകാത്ത് വിതരണത്തിലൂടെ സോഷ്യലിസം ആദ്യമായി നടപ്പാക്കിയത് ഇസ്ലാമാണ്. ഒരു മുസ്ലിമിനും ഭീകരവാദിയാകാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡന്‍റ് പി.കെ. മുഹമ്മദ് ഷമീര്‍ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് കെ.കെ. അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. കുഞ്ഞിമൊയ്തീന്‍, പ്രഫ. കെ.എ. അബ്ദുല്‍ വഹാബ്, കെ.എം. അബ്ദുസ്സലാം, വി.എം. ഷൈന്‍, കെ.എം. അബ്ദുല്‍ ഖാദര്‍, മുഷ്താഖ് മൊയ്തീന്‍, കെ.കെ. സുല്‍ഫി, ആസ്പിന്‍ അഷ്റഫ്, ഇ.ഐ. മുജീബ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.