കയ്പമംഗലം: തീരദേശത്ത് അനുഭവപ്പെട്ട രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ വള്ളങ്ങള്‍ തകര്‍ന്ന് മൂന്നുപേര്‍ക്ക് പരിക്ക്. മത്സ്യബന്ധനത്തിനുപോയ വള്ളങ്ങളാണ് അപകടത്തില്‍പെട്ടത്. കൈതവളപ്പില്‍ രാജേഷ് (34), പോണത്ത് ഷാജികുമാര്‍ (52), കോഴിപറമ്പില്‍ സുരേഷ് കുമാര്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ആറോടെയാണ് സംഭവം. വഞ്ചിപ്പുരയില്‍നിന്ന് 300 മീറ്റര്‍ അകലെ വെച്ചാണ് വലിയ തിരമാലയില്‍പെട്ട് വള്ളങ്ങള്‍ മറിഞ്ഞത്. രണ്ട് മണിക്കൂറോളം കടലില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി. ബോട്ടിന്‍െറ എന്‍ജിനും വലകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഒമ്പത് പേരാണ് വള്ളങ്ങളില്‍ ഉണ്ടായിരുന്നത്. ഏകദേശം എട്ട് ലക്ഷത്തിന്‍െറ നഷ്ടമുള്ളതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇ.ടി. ടൈസണ്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു. വാടാനപ്പള്ളി: പൊക്കാഞ്ചേരി ബീച്ചില്‍ വീണ്ടും കടല്‍ക്ഷോഭം. മൂന്ന് വീടുകളില്‍ വെള്ളം കയറി. ഞായറാഴ്ച വൈകീട്ടാണ് കടല്‍ക്ഷോഭം രൂക്ഷമായത്. കടല്‍ഭിത്തി തകര്‍ന്ന ഭാഗത്തിലൂടെ തിരയടിച്ച് വെള്ളം കരയിലേക്ക് കയറുകയാണ്. പല വീടുകളും ഭീഷണിയിലാണ്. ഒരുകിലോമീറ്ററോളം ദൂരത്തിലുള്ള കടല്‍ഭിത്തികള്‍ തകര്‍ന്നിട്ടുണ്ട്. ഈവര്‍ഷം ഏക്കര്‍ കണക്കിന് സ്ഥലവും നിരവധി തെങ്ങുകളുമാണ് കടലെടുത്തത്. കടല്‍ക്ഷോഭം പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്. കടല്‍ഭിത്തിയോ പുലിമുട്ടോ നിര്‍മിച്ച് കടലാക്രമണത്തെ തടയണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.