പാഠം ഒന്ന്, ശുചിത്വം

പടിയൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മലേറിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എടതിരിഞ്ഞി ലൈഫ്ഗാര്‍ഡ്സിന്‍െറ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചായത്തിലെ പത്തോളം ഇതരസംസ്ഥാന തൊഴിലാളി ലേബര്‍ ക്യാമ്പുകളിലാണ് ഡോ. മൃണാള്‍ എരണേഴത്ത്, ഡോ. എല്‍.പി അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയത്. പനിയുള്ളവരില്‍നിന്ന് രക്ത സാമ്പിളുകള്‍ ശേഖരിച്ചു. മരുന്ന് കഴിക്കാനും താമസസ്ഥലത്ത് കൊതുകുകളെ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിക്ക ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്. ഇതാണ് അസുഖം പടരാന്‍ കാരണമാകുന്നത്. ഇത്തരം സാഹചര്യത്തില്‍ തൊഴിലാളികളെ പാര്‍പ്പിച്ച കെട്ടിടം ഉടമക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ആഴ്ചയിലൊരിക്കല്‍ ഇവിടങ്ങളില്‍ പരിശോധന നടത്തി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് ലൈഫ്ഗാര്‍ഡ്സ് പ്രവര്‍ത്തകരുടെ തീരുമാനം. ചെന്താമരാക്ഷന്‍ പുല്ലാനി, സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, ഒ.എ. കുഞ്ഞിമുഹമ്മദ്, സന്ദീപ് പോത്താനി എന്നിവര്‍ നേതൃത്വം നല്‍കി. ആമ്പല്ലൂര്‍: മഴക്കാലരോഗ പ്രതിരോധത്തിനായി അളഗപ്പനഗര്‍ പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സനല്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ടെസി വില്‍സണ്‍, ഭാഗ്യവതി ചന്ദ്രന്‍, രാജി രാജന്‍, സെക്രട്ടറി കെ.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ആരോഗ്യ ബോധവത്കരണ സെമിനാറും രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഒൗസേഫ് ചെരടായി ഉദ്ഘാടനം ചെയ്തു. ഡോ. എം.കെ. ശിവന്‍, കെ.യു. വിദ്യാസാഗര്‍ എന്നിവര്‍ ക്ളാസെടുത്തു. വെള്ളിക്കുളങ്ങര: മോനൊടി പട്ടികജാതി കോളനിയിലെ സ്റ്റാര്‍ യുവജനസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ഭക്ഷ്യകിറ്റ് വിതരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്തംഗം സി.ജി. സിനി ഉദ്ഘാടനം ചെയ്തു. ബിന നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മോഹനന്‍ ചള്ളിയിലും പഠനോപകരണ വിതരണം പ്രശാന്ത് മേനോനും നിര്‍വഹിച്ചു. പി.എസ്. പ്രശാന്ത് , എ.കെ. പുഷ്പാകരന്‍, സുഭാഷിണി സന്തോഷ്, പി.എസ്. അംബുജാക്ഷന്‍, പോള്‍ കോനിക്കര, വി.ജി. സുരേഷ് ബാബു, കെ.ഡി. യേശുദാസ് എന്നിവര്‍ സംസാരിച്ചു. കൊടകര: കനകമല തീര്‍ഥാടന കേന്ദ്രത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്‍െറ ആഭിമുഖ്യത്തില്‍ മഴക്കാലരോഗ പ്രതിരോധമരുന്ന് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ആന്‍േറാ ജി. ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ ജോയ് നെല്ലിശ്ശേരി, വി.കെ. സുബ്രഹ്മണ്യന്‍, ശകുന്തള വല്‍സന്‍, ബിജു ചുള്ളി , ഷോജന്‍ ഡി. വിതയത്തില്‍, ജെനില്‍ പിച്ചാണിക്കല്‍, വര്‍ഗീസ് വെളിയന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എന്‍. അമ്പിളി ക്ളാസെടുത്തു. ഇരിങ്ങാലക്കുട: സ്പെഷല്‍ സബ് ജയിലില്‍ പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് വിതരണവും ക്ളാസും നടന്നു. ഇരിങ്ങാലക്കുട ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറി ചീഫ് മെഡിക്കല്‍ ഓഫിസര്‍ എന്‍. ഷീബ ബീഗം ക്ളാസ് നയിച്ചു. പി.ജി. മാധവന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ കെ.ജെ. ജോണ്‍സണ്‍, അസി. പ്രിസണ്‍ ഓഫിസര്‍ സി.എസ്. അനീഷ്, ഇരിങ്ങാലക്കുട ഗവ. ഹോമിയോപ്പതി ഡിസ്പെന്‍സറിയിലെ ഫാര്‍മസിസ്റ്റ് എ.ഇ. നബീബ്, കെ.സി. സോജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൃപ്രയാര്‍: നാട്ടിക പഞ്ചായത്ത് നാലാം വാര്‍ഡില്‍ സൗജന്യ മഴക്കാലരോഗ ഹോമിയോ ചികിത്സാ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് പി. വിനു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ പി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഇന്ദിര ജനാര്‍ദനന്‍, ലളിത മോഹന്‍ദാസ്, എം.ഐ. ബക്കര്‍, സത്യഭാമ രാമന്‍, ശ്രീദേവി സദാനന്ദന്‍, സരോജിനി പോരോത്ത്, ഗീതാഞ്ജലി, സരോജിനി കാളകൊടുവത്ത് എന്നിവര്‍ സംസാരിച്ചു. ഹോമിയോപ്പതി മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എം. ജയ, അസി. ഡോക്ടര്‍ മെഹജൂബ് അഹമ്മദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മഴക്കാലരോഗ പ്രതിരോധ മരുന്നുകള്‍ ക്യാമ്പില്‍ വിതരണം ചെയ്യുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.