തൃശൂര്‍: സോളാറിനും വൈ-ഫൈക്കും പിന്നാലെ തൃശൂര്‍ കോര്‍പറേഷനില്‍ വസ്തുനികുതി സംവിധാനവും ഓണ്‍ലൈനിലേക്ക്. വസ്തുനികുതി പരിഷ്കരണം സംബന്ധിച്ച എല്ലാ ജോലികളും വൈദ്യുതി, ജല ബില്ലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ബില്ലുകളും ഓണ്‍ലൈന്‍ ആയി സ്വീകരിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിന് കോര്‍പറേഷനോട് സഹകരിക്കാമെന്ന കാത്തലിക് സിറിയന്‍ ബാങ്കിന്‍െറ നിര്‍ദേശം തിങ്കളാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം പരിഗണിക്കും. കോര്‍പറേഷന്‍ രൂപവത്കരിച്ച് ഇതുവരെയായിട്ടും കെട്ടിടങ്ങള്‍ക്ക് ഏകീകൃത നമ്പര്‍ പൂര്‍ണമായും നല്‍കാനോ വസ്തുനികുതി പരിഷ്കരണ ജോലികള്‍ പൂര്‍ത്തിയാക്കാനോ കഴിഞ്ഞിരുന്നില്ല. ജീവനക്കാരുടെ കുറവാണ് ഇതിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഇതുമൂലം ഭീമമായ തുകയാണ് വിവിധ നികുതിയിനങ്ങളിലെ കുടിശ്ശികയായി കോര്‍പറേഷന്‍ പിരിച്ചെടുക്കാനുള്ളത്. നികുതി പരിഷ്കരണത്തിനും പിരിവിനും ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കിയാല്‍ വസ്തുനികുതി പിരിവ് കാര്യക്ഷമമാക്കാനാകുമെന്ന വിലയിരുത്തലാണ് നികുതിപിരിവിന് ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നതിനുള്ള തീരുമാനത്തിലത്തെിയത്. കോര്‍പറേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് ഹെല്‍പ് ഡെസ്ക് സംവിധാനമൊരുക്കുന്നതിനുള്ള തീരുമാനവും ഇന്ന് കൗണ്‍സിലില്‍ ഉണ്ടായേക്കും. തദ്ദേശ സ്ഥാപനങ്ങള്‍ വൈദ്യുതി വിതരണത്തിന്‍െറ അഞ്ച് ശതമാനം പാരമ്പര്യേതര ഊര്‍ജോല്‍പാദനം നടത്തണമെന്ന നിര്‍ദേശത്തില്‍ സോളാര്‍ വൈദ്യുതോല്‍പാദനത്തിനൊപ്പം, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഏറ്റെടുക്കുന്നതും ഇന്ന് ചര്‍ച്ച ചെയ്യുന്നുണ്ട്. ചാലക്കുടിപ്പുഴ ഉള്‍പ്പെടെ അഞ്ച് പദ്ധതികളാണ് കോര്‍പറേഷന് പങ്കെടുക്കാവുന്നതായി അറിയിച്ചിട്ടുള്ളത്. കുടിവെള്ളം വിതരണം ചെയ്തതില്‍ ജില്ലാ സഹകരണ ആശുപത്രി നല്‍കാനുള്ള 72.8 ലക്ഷം രൂപയുടെ കുടിശ്ശിക സംബന്ധിച്ചും അജണ്ടയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.