കോഴിമാംപറമ്പ് കുംഭാര കോളനി പകര്‍ച്ചവ്യാധി ഭീഷണിയില്‍

ചെറുതുരുത്തി: വള്ളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കോഴിമാംപറമ്പ് കുംഭാര കോളനി പകര്‍ച്ചവ്യാധി ഭീഷണിയില്‍. സ്ഥലസൗകര്യമില്ലാത്ത വീടുകളില്‍ ഇടുങ്ങിയ മുറികളും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും സ്ഥലമില്ലാത്ത അവസ്ഥയും പ്രതിസന്ധി ഗുരുതരമാക്കുന്നു. മലിനജലം കോളനിയിലാകെ കെട്ടിക്കിടക്കുന്നു. ഈച്ചയും കൊതുകും കോളനിയില്‍ നിറയുകയാണ്. ശുദ്ധമായ കുടിവെള്ളം കോളനി നിവാസികള്‍ക്ക് അന്യമാണ്. 13 വീടുകള്‍ക്കായി ഒരു പൊതുടാപ്പ് മാത്രമാണ് ഉള്ളത്. മണ്‍പാത്ര നിര്‍മാണം മാത്രമാണ് ഈ കോളനി നിവാസികള്‍ക്ക് അറിയാവുന്ന ഏക ജോലി. കളിമണ്ണ് കിട്ടാനില്ലാത്തതിനാല്‍ ജോലി നിലച്ച മട്ടാണ്. മണ്ണ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. പഞ്ചായത്തിന്‍െറയും ആരോഗ്യ വകുപ്പിന്‍െറയും അടിയന്തര ഇടപെടല്‍ ഉണ്ടായില്ളെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.