ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒഡിഷയിലെ ബാരക്കോഡയില്‍നിന്ന് പൊലീസ് കണ്ടത്തെി. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട എടക്കുളം സ്വദേശി ഐനിപറമ്പില്‍ വിവേകിനെ (സുധി-24) അറസ്റ്റ് ചെയ്തു. നേരത്തേ ഇതുമായി ബന്ധപ്പെട്ട് അഗീഷ്, സചിന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഓട്ടോ ഡ്രൈവറായ വിവേക് പ്ളസ് ടുവിന് പഠിക്കുന്ന കുട്ടിയെ മൊബൈല്‍ വാങ്ങിക്കൊടുത്തും ഓട്ടോയില്‍ നഗരം ചുറ്റി കാണിച്ചുകൊടുത്തും മധുര പലഹാരങ്ങള്‍ വാങ്ങിക്കൊടുത്തുമാണ് വശത്താക്കിയത്. തട്ടിക്കൊണ്ടുപോയ ഉടന്‍ ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി എസ്.ടി. സുരേഷിന്‍െറയും സി.ഐ കെ. സുമേഷിന്‍െറയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും വിവേകിനെയും ഒരുമിച്ച് കണ്ടതായി വിവരം കിട്ടി. വിവേകിന് കാളമുറി ഭാഗത്ത് സുഹൃത്തുക്കള്‍ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയപ്പോള്‍ വിവേക് രക്ഷപ്പെട്ടു. പിന്നീട് ഇയാളുടെ സുഹൃത്തായ കാളമുറിയിലെ ചെമ്പന്‍ വീട്ടില്‍ അഗീഷിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വിവേകിന്‍െറ ഇരിങ്ങാലക്കുടയിലുള്ള സുഹൃത്തായ സചിന് (21) കാര്യങ്ങള്‍ അറിയാമെന്ന് വിവരം ലഭിച്ചു. സചിനെ ചോദ്യംചെയ്തപ്പോഴാണ് കയ്പമംഗലത്തുള്ള പ്രിന്‍സലേഷ് എന്നയാളോടൊപ്പം വിവേക് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. അന്വേഷണസംഘം ആന്ധ്രയിലേക്ക് പോയെങ്കിലും പിടികൂടാനായില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് ഇവര്‍ ഒഡിഷയിലെ ബാരക്കോഡയിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഒഡിഷ പൊലീസുമായി ബന്ധപ്പെട്ട് ഇവര്‍ താമസിച്ച സ്ഥലം കണ്ടത്തെി. പൊലീസ് വരുന്നതറിഞ്ഞ് പ്രിന്‍സലേഷ് മുങ്ങിയെങ്കിലും പ്രതിയെയും പെണ്‍കുട്ടിയെയും പൊലീസ് പിടികൂടി. വിവേകിനെ വ്യാഴാഴ്ച പൊലീസ് കോടതിയില്‍ ഹാജരാക്കി. അഗീഷിനെയും സചിനെയും നേരത്തേ കോടതിയില്‍ ഹാജരാക്കിയിരുന്നു. എസ്.ഐ വി.വി. തോമസ്, എ.എസ്.ഐമാരായ അനില്‍ തോപ്പില്‍, സുരേഷ്കുമാര്‍, ജിജോ, സീനിയര്‍ സി.പി.ഒമാരായ കെ.എ. ഹബീബ്, ഷഫീര്‍ ബാബു, മുരുകേഷ് കടവത്ത് എന്നിവരും ഉണ്ടായിരുന്നു. മൂന്നുവര്‍ഷം മുമ്പ് 14കാരിയെ പീഡിപ്പിച്ച കേസില്‍ വിവേക് ജയില്‍വാസം അനുഭവിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.