ചാലക്കുടി: ടൗണ്‍ഹാള്‍ നിര്‍മാണം പുനരാരംഭിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്‍. വ്യാഴാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ചെയര്‍പേഴ്സന്‍ ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ പ്രവൃത്തി തുടങ്ങും. നേരത്തെ കരാര്‍ നല്‍കിയ കോഴിക്കോട്ടെ ഊരാളുങ്കല്‍ സഹകരണസംഘത്തിന് തന്നെയാണ് അവശേഷിക്കുന്ന പണികളുടെ കരാറും നല്‍കുക. മൂന്നുമാസംകൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. നഗരസഭയുടെ സ്വന്തം ഫണ്ടില്‍ നിന്നും ഇതിന് രണ്ടുകോടി നീക്കിവെച്ചിട്ടുണ്ട്. എം.പി ഫണ്ടും എം.എല്‍.എ ഫണ്ടും ലഭിക്കാന്‍ ശ്രമിക്കുമെന്നും ഉഷ പരമേശ്വരന്‍ അറിയിച്ചു. ചാലക്കുടിയുടെ എക്കാലത്തെയും ആവശ്യമായിരുന്ന ടൗണ്‍ഹാള്‍ നിര്‍മാണം കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് ആരംഭിച്ചത്. ജനപങ്കാളിത്തത്തോടെ അന്ന് നിര്‍മാണം ആരംഭിച്ചത്. 5,31,27,049 രൂപക്കായിരുന്നു കരാര്‍ നല്‍കിയിരുന്നത്. നിര്‍മാണം പകുതിയോളമത്തെിയപ്പോള്‍ 4,09,84,872 രൂപ കരാറുകാര്‍ക്ക് നല്‍കി. എന്നാല്‍ 3,21, 04, 523 രൂപയുടെ പണികള്‍ മാത്രമാണ് കരാറുകാര്‍ നടത്തിയത്. 88,80,349 രൂപ കരാറുകാര്‍ക്കധികം നല്‍കി. 2,68,30,000 രൂപയാണ് പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്തത്. കൗണ്‍സില്‍ തീരുമാനമില്ലാതെ നഗരസഭ ഓണ്‍ ഫണ്ടില്‍നിന്ന് 1,41,54,872 രൂപയെടുത്തത് വിവാദമായിരുന്നു. ടൗണ്‍ഹാളിന്‍െറ പണികള്‍ ഏകദേശം പൂര്‍ത്തിയാകണമെങ്കില്‍ ഫ്ളോറിങ്, ഹാള്‍ സീലിങ്, എക്കോഡ്രിക്സ് പണികള്‍, ജനറേറ്റര്‍ സൗകര്യം, പാര്‍ക്കിങ് യാര്‍ഡ്, ഇലക്ട്രിഫിക്കേഷന്‍, ഫര്‍ണിച്ചര്‍,ഫയര്‍ഫൈറ്റിങ് ഉപകരണങ്ങള്‍ അടക്കം വേണ്ടിവരും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, പി.എം.ശ്രീധരന്‍, സുലേഖ ശങ്കരന്‍,എം.എം.ജിജന്‍,വി.സി.ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.