കുന്നംകുളം: പൊലീസ് ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച 150 ഇതരസംസ്ഥാനക്കാര്‍ വിശദാംശങ്ങള്‍ അറിയിക്കാനത്തെി. ഇതരസംസ്ഥാനത്തെ യഥാര്‍ഥ വിലാസം, ഫോട്ടോ, വിരലടയാളം, ഇവിടെ താമസിക്കുന്ന കെട്ടിടം ഉടമയുടെ വിലാസം തുടങ്ങിയവയാണ് ശേഖരിക്കുന്നത്. കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ താമസിക്കുന്നവരുടെ വിവരങ്ങളാണ് തുടക്കത്തില്‍ എടുക്കുന്നത്. കെട്ടിടനിര്‍മാണത്തിലും അനുബന്ധ തൊഴിലുകളിലുമാണ് ഇവര്‍ കൂടുതലായുള്ളത്. താമസസ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. ഒരാഴ്ചക്കുള്ളില്‍ സ്റ്റേഷന്‍ പരിധിയിലുള്ളവരുടെ കണക്കുകള്‍ ശേഖരിക്കുമെന്ന് അഡീഷനല്‍ എസ്.ഐ ജിജിന്‍ ചാക്കോ പറഞ്ഞു. മൂന്ന് സ്പോണ്‍സര്‍മാരുടെ കീഴിലുള്ള തൊഴിലാളികളാണ് ബുധനാഴ്ച പേരുവിവരങ്ങള്‍ നല്‍കാനത്തെിയിരുന്നത്. ജിഷ കൊലക്കേസ് ഉള്‍പ്പെടെ ഇതരസംസ്ഥാനക്കാര്‍ പ്രതികളാവുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും, എന്നാല്‍, ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലാതിരുന്നതും അന്വേഷണത്തെ ബാധിച്ചിരുന്നു. തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും സ്ഥിരമായ താമസ സ്ഥലങ്ങള്‍ ഇല്ലാത്തതും സ്പോണ്‍സര്‍മാരില്ലാത്തതും വിവരശേഖരണത്തില്‍ പൊലീസിനെ വലക്കുന്നുണ്ട്. നേരത്തേ ഇതരസംസ്ഥാനക്കാരായവരുടെ വിവരശേഖരണം തുടങ്ങിയിരുന്നുവെങ്കിലും ഇടക്കുവെച്ച് നിര്‍ത്തി. ഇപ്പോള്‍ വീണ്ടും ആരംഭിച്ചു. ആറുമാസത്തിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.