മലമ്പനി ക്യാമ്പുകള്‍

ഗുരുവായൂര്‍: നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍ മലമ്പനി കേന്ദ്രങ്ങളായി മാറുന്നു. ലേബര്‍ ഓഫിസറുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ക്യാമ്പില്‍ താമസിക്കുന്ന തൊഴിലാളിക്കാണ് കഴിഞ്ഞ ദിവസം മലമ്പനി ബാധ കണ്ടത്തെിയത്. പടിഞ്ഞാറെ നടയില്‍ നിര്‍മാണം നടന്നുവരുന്ന കൃഷ്ണകൃപ അപ്പാര്‍ട്ട്മെന്‍റിലെ തൊഴിലാളിയാണിയാള്‍. ശുചിത്വമില്ലാതെ 30ഓളം തൊഴിലാളികളെയാണ് ക്യാമ്പില്‍ പാര്‍പ്പിച്ചിരുന്നത്. ശുചിത്വ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന അപ്പാര്‍ട്ട്മെന്‍റിന്‍െറ നിര്‍മാണം നിര്‍ത്തിവെക്കാന്‍ ലേബര്‍ ഓഫിസര്‍ നോട്ടീസ് നല്‍കി. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് വീഴ്ച വരുത്തിയതിനാലാണ് നോട്ടീസ് നല്‍കിയത്. ഈമാസം ആറിന് ജില്ലാ ലേബര്‍ ഓഫിസര്‍ ഇവിടെ പരിശോധന നടത്തിയപ്പോള്‍ ശുചിത്വമില്ളെന്ന് കണ്ടത്തെിയിരുന്നു. തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കാനും ശുചിമുറികളും ചുറ്റുപാടുകളും വൃത്തിയാക്കാനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നിര്‍ദേശങ്ങളൊന്നും പാലിച്ചില്ല. മലമ്പനി കണ്ടത്തെിയതോടെ നഗരസഭയും നടപടി ശക്തമാക്കി. നഗരസഭയുടെ നിര്‍ദേശമനുസരിച്ച് തൊഴിലാളികളെ ക്യാമ്പില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. തകരഷീറ്റ് മറച്ചുണ്ടാക്കിയ ഷെഡുകളിലാണ് തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയാറാക്കിയിരുന്നത്. ഇവര്‍ക്കായി നിര്‍മിച്ച കുഴികക്കൂസുകളില്‍ നിന്ന് അടുത്തുള്ള പാടത്തേക്ക് മാലിന്യം ഒഴുകുന്ന സ്ഥിതിയായിരുന്നു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകിന്‍െറ സാന്നിധ്യവും കണ്ടത്തെിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന തൊഴിലാളികളുടെ രക്തം പരിശോധനക്കായി എടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നഗരസഭയില്‍ ഒരാള്‍ മലമ്പനി ബാധിച്ച് മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.