വഴിവിളക്കുകളില്ല: പീലാര്‍മുഴി–കോട്ടാമല റോഡിലൂടെ യാത്ര പേടിസ്വപ്നം

ചാലക്കുടി: വഴിവിളക്കുകളില്ലാത്തതിനാല്‍ പീലാര്‍മുഴി-കോട്ടാമല റോഡിലൂടെ യാത്ര പേടിസ്വപ്നമായി മാറുന്നു. പരിയാരത്തുനിന്ന് വെറ്റിലപ്പാറയിലേക്ക് വേളൂക്കര, തൂമ്പാക്കോട് കൂടി പോകാനുള്ള എളുപ്പവഴിയാണ് ഇത്. കുറഞ്ഞത് നാല് കിലോമീറ്ററെങ്കിലും ലാഭിക്കാനാകുമെന്നതിനാല്‍ വളരെയധികം പേര്‍ ഇതുവഴി പോകുന്നു. വഴിയില്‍ കയറ്റങ്ങളില്ളെന്നതും യാത്രക്കാര്‍ക്ക് സൗകര്യമാണ്. എന്നാല്‍, വെളിച്ചമില്ലാത്തതാണ് യാത്രക്കാര്‍ക്ക് ദുരിതം തീര്‍ക്കുന്നത്. പുലിയും കാട്ടാനയും ഇറങ്ങുന്ന ഇവിടെ പകല്‍സമയത്ത് പോകുന്നതുപോലും ദുരിതമാണ്. കഴിഞ്ഞ ദിവസംവരെ കാട്ടാനക്കൂട്ടത്തെ കണ്ടിരുന്നു. കഴിഞ്ഞ മാസം പുലിയിറങ്ങി പട്ടിയെ പിടികൂടിയിരുന്നു. പരിയാരം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് പീലാര്‍മുഴി-കോട്ടാമല റോഡ്. അടുത്തകാലത്താണ് വഴിയുണ്ടാക്കിയത്. ബസ് സര്‍വിസും ആരംഭിച്ചിട്ടുണ്ട്. വഴിയില്‍ ഏകദേശം ഒരു കിലോ മീറ്റര്‍ ദൂരമാണ് വെളിച്ചമില്ലാത്തത്. എന്നാല്‍, വഴിയില്‍ വൈദ്യുതി തൂണുകള്‍ ഉണ്ട്. ഇതുവഴി 11 കെ.വി ലൈന്‍ പോകുന്നുണ്ട്. തിനാല്‍, ഇവിടെ തെരുവുവിളക്ക് സ്ഥാപിക്കാന്‍ ലൈന്‍ വലിച്ചാല്‍ മാത്രം മതി. എത്രയും വേഗം പീലാര്‍മുഴി-കോട്ടാമല വഴിയില്‍ വഴിവിളക്ക് സ്ഥാപിച്ച് യാത്രക്കാരുടെ ഭീതിയകറ്റണമെന്ന ആവശ്യം ഉയരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.