ചേറ്റുവ: ശുദ്ധജലക്ഷാമം രൂക്ഷമായ ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഉപ്പുവെള്ളമടക്കം പ്രയോജനപ്പെടുത്തി പദ്ധതി തയാറാക്കുന്നതിനും ശാസ്ത്രീയ മാര്‍ഗങ്ങള്‍ കണ്ടത്തെുന്നതിനും ജലസംരക്ഷണ സമിതിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ജലസ്രോതസ്സുകള്‍ സന്ദര്‍ശിച്ചു. ചേറ്റുവ, പടന്ന, പൊക്കുളങ്ങര ബീച്ച്, എത്തായ് ബീച്ച്, ബംഗ്ളാവ് കടവ്, ചിപ്ളിമാട,് പളരിക്കടവ്, പഞ്ചാബ് കോളനിയടക്കം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുംക്ഷാമം രൂക്ഷമാണ്. കടലോര-പുഴയോര മേഖലകളില്‍ ഉപ്പുവെള്ളമുണ്ടെങ്കിലും കുടിവെള്ളത്തിന് വലയുകയാണ്. ഇതിന്‍െറ പശ്ചാത്തലത്തിലാണ് ഉപ്പുവെള്ളത്തില്‍നിന്ന് കുടിവെള്ളം സംഭരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ പരിശോധന നടത്തുന്നത്. കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഇ. അബ്ദുല്‍ ഹമീദിന്‍െറ നേതൃത്വത്തിലാണ് സംഘം ശുദ്ധജലസ്രോതസ്സുകള്‍, ഉപ്പുവെള്ളം കയറുന്ന മേഖലകള്‍ ചീപ്പുകള്‍ എന്നിവ സന്ദര്‍ശിച്ചത്. കുടിവെള്ളപദ്ധതി ആവിഷ്കരിക്കാന്‍ പഠനങ്ങള്‍ നടത്താനും മാര്‍ഗനിര്‍ദേശങ്ങള്‍ കണ്ടത്തൊനുമായിരുന്നു സന്ദര്‍ശനം. ഏങ്ങണ്ടിയൂരിന്‍െറ മൂന്നു ഭാഗവും ഉപ്പുവെള്ള ഭീഷണിയിലാണ്. കടലില്‍നിന്ന് ശുദ്ധജലം ലഭ്യമാക്കാനും ആലോചനയുണ്ട്. പദ്ധതി നടപ്പാക്കിയാല്‍ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ കഴിയും. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. അശോകന്‍, അംഗങ്ങളായ പി.എന്‍. ജ്യോതിലാല്‍, ഇര്‍ഷാദ് ചേറ്റുവ, പി.വി. സുരേഷ്, ഭാരതി ടീച്ചര്‍, ജലസംരക്ഷണ സമിതി കണ്‍വീനര്‍ പ്രേമചന്ദ്രന്‍ പുതൂര്‍, ബ്ളോക്കുതല കണ്‍വീനര്‍ പി. മഹേഷ്, ടി.എസ്. സുജിത്ത്, ഷെരീഫ് ചേറ്റുവ, വിശ്വംഭരന്‍, വേണു, ഇ. രണദേവ് എന്നിവര്‍ നേതൃത്വം നല്‍കി. സന്ദര്‍ശനത്തിനു ശേഷം ജലസംരക്ഷണ സമിതി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഓഫിസും തുറന്നു. ഡോ. ഇ. ഹമീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. അശോകന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.