ഇവരുടെ ജീവിതം ‘ഫ്ളാറ്റ്’

ഒല്ലൂര്‍: കുട്ടനെല്ലൂര്‍ അത്താണി ഫ്ളാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കില്‍നിന്നുള്ള മാലിന്യം റോഡിലൂടെ പരന്ന് ഒഴുകുന്നു. സാംക്രമിക രോഗ ഭീഷണിയും ദുര്‍ഗന്ധവും രൂക്ഷമാണ്. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന് കീഴിലുള്ള ഫ്ളാറ്റ് സമുച്ചയത്തില്‍ 63 കുടുംബങ്ങളിലായി 250 പേരാണ് താമസിക്കുന്നത്. രണ്ട് സെപ്റ്റിക് ടാങ്കുകളും ചോര്‍ന്ന് മലിനജലം പുറത്തേക്ക് ഒഴുകുകയാണ്. ഈ വെള്ളം റോഡില്‍ എത്താതിരിക്കാന്‍ ചെറിയ കുഴികള്‍ തീര്‍ത്ത് ഇതിലേക്ക് ഒഴുക്കി വിടുകയാണ്. ഈ കുഴികളും നിറഞ്ഞ് കവിയുന്ന സ്ഥിതിയാണ്. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ മറ്റ് മാര്‍ഗമില്ലാത്തത് മൂലം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയാണ്. മഴ ആരംഭിച്ചതോടെ ഇതും ചീഞ്ഞ് നാറാന്‍ തുടങ്ങി. ഇവിടെ കൊതുക് ശല്യം രൂക്ഷമാണ്. ഒല്ലൂര്‍ കമ്യൂണിറ്റി ഹെല്‍ത് സെന്‍റര്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഭവന നിര്‍മാണ ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭവന നിര്‍മാണ ബോര്‍ഡിന്‍െറ നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബങ്ങള്‍. നടപടി ആവശ്യപ്പെട്ട് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചൊവ്വാഴ്ച കലക്ടറെ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.