കൊടകര: ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പുദ്യോഗസ്ഥരുടെ സംയുക്തയോഗം തീരുമാനിച്ചു. തൊഴിലാളി ക്യാമ്പുകളില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതു തടയാനും അനധികൃതമായി താമസിപ്പിച്ചിരിക്കുന്നത് ഒഴിപ്പിക്കാനും തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. സുധ, കൊടകര എസ്.ഐ ജിബു ജോണ്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഹരിഹരന്‍, അസി. ലേബര്‍ ഓഫിസര്‍ എം. നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ. സുരേഷ്, ഹെല്‍ത് ഇന്‍സ്പെക്ടര്‍ സി. ശിവദാസന്‍, അസി. എന്‍ജിനീയര്‍ നയന ജോസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.