മതമൈത്രി വിളിച്ചോതി ഇഫ്താര്‍ സംഗമങ്ങള്‍

അഴീക്കോട്: രണചേതനയുടെയും കൊട്ടിക്കല്‍ ക്ഷേത്ര പരിസരത്തെ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സമൂഹനോമ്പുതുറ സംഘടിപ്പിച്ചു. കൊട്ടിക്കല്‍ ക്ഷേത്രം തന്ത്രി ശ്രീനിവാസന്‍ ശാന്തി, റബിഉല്‍ ഹുദ മസ്ജിദ് ഖതീബ് മുഹ്യിദ്ദീന്‍ സഖാഫി, ഫാത്തിമ മാത പള്ളി വികാരി മൈക്കിള്‍ ജോണ്‍ മരിയ സെക്യൂറ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. രണചേതന രക്ഷാധികാരികളായ വി.ഐ. അഷറഫ്, ഷായി അയ്യാരില്‍, ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ. വി.എ. സബാഹ്, കെ.കെ. അനില്‍കുമാര്‍, സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.എ. കരുണാകരന്‍, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് പി.കെ. ഷംസുദ്ദീന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.എസ്. സതീഷ്കുമാര്‍, രണചേതന പ്രസിഡന്‍റ് പി.എസ്. മണിലാല്‍, വി.എം. സുല്‍ഫിക്കര്‍, കെ.കെ. ഷഹാദത്ത്, പി.എ. റോക്കി എന്നിവര്‍ സംസാരിച്ചു. കെ.എം. ഷമീര്‍, കെ.കെ. സുനില്‍കുമാര്‍, എ.എ. കണ്ണന്‍, ഇ.എസ്. മുഹമ്മദ് റാഫി, കെ.കെ. കരീം, വി.ആര്‍. രതീഷ്, കെ.എസ്. മനോജ്, സി.സി. സുനില്‍കുമാര്‍, സതീഷ് കൈമാതുരുത്തി, വി.എച്ച്. ഷഫീഖ്, എം.കെ. ബഷീര്‍, കെ.കെ. റെന്നി, വി.എസ്. സിനി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.