തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്നതിനിടെ യന്ത്രം പണിമുടക്കി

മാള: തിരിച്ചറിയല്‍ കാര്‍ഡ് എടുക്കുന്നതിനിടെ യന്ത്രം പണിമുടക്കിയത് അമ്മമാരേയും കുട്ടികളേയും വലച്ചു. മണിക്കൂറുകള്‍ കാത്തിരുന്നാണ് ഉദ്യോഗസ്ഥര്‍ എത്തി ജോലികള്‍ തുടങ്ങി യത്. രാത്രി എട്ടിന് യന്ത്രം പണിമുടക്കി. ഒമ്പതുവരെ കാത്തിരുന്നിട്ടും ഫലമില്ലാതായതോടെ മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റിവെച്ചു. പൊയ്യ പഞ്ചായത്ത് വാര്‍ഡ് രണ്ട് മാള പള്ളിപ്പുറം പ്രൈമറി സ്കൂളിലാണ് സംഭവം. വൈകീട്ട് നാലിനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. 70 കുട്ടികളാണ് രക്ഷിതാക്കള്‍ക്കൊപ്പം കാത്തിരുന്നത്. രോഷാകുലരായ നാട്ടുകാര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കുന്നത്തുകാട് പ്രൈമറി സെന്‍ററിലും യന്ത്രം പണിമുടക്കിയിരുന്നു. സംഭവത്തില്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്‍റ് സദാശിവന്‍ നടപടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.