‘ഹരിതാഭം സിവില്‍ സ്റ്റേഷന്‍’ പദ്ധതി ഉദ്ഘാടനം

തൃശൂര്‍: മുന്‍തലമുറ നല്‍കിയ പ്രകൃതിയെ അതുപോലെ വരുംതലമുറക്ക് കൈമാറാന്‍ നമുക്ക് കഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോര്‍പറേഷന്‍ സിവില്‍ സ്റ്റേഷന്‍ ഡിവിഷന്‍െറ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘ഹരിതാഭം സിവില്‍ സ്റ്റേഷന്‍’ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിവിഷന്‍ കൗണ്‍സിലര്‍ എ. പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.രാമനാഥന്‍, വത്സല ബാബുരാജ്, ഇസ്മായില്‍ ഷെരീഫ്, നന്ദനം സന്ദീപ്, ഷാജു ചേലാട്ട്, രാമകൃഷ്ണന്‍, സുരേഷ് കരുണ്‍, ബാബു അസീസി, ഹരിത് കല്ലൂപ്പാലം, രാമരാഘവന്‍, മനോജ്, എ.പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ഡിവിഷന്‍െറ വിവിധ ഭാഗങ്ങളില്‍ 250 ഫലവൃക്ഷത്തൈകള്‍ നടും. വൃക്ഷത്തൈകളുടെ പരിപാലനം ഏറ്റെടുക്കുമെന്ന് കൗണ്‍സിലര്‍ എ. പ്രസാദ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.