തൃശൂര്‍: സത്യന്‍ അന്തിക്കാടിന്‍െറ ‘സന്ദേശം’ എന്ന സിനിമ ജീര്‍ണിക്കാതെ കിടക്കുന്ന കോണ്‍ക്രീറ്റ് മാലിന്യമായി ഇലക്ട്രോണിക് മാധ്യമങ്ങളില്‍ അവശേഷിക്കുകയാണെന്ന് ചലച്ചിത്ര നിരൂപകന്‍ ജി. പി. രാമചന്ദ്രന്‍. സദസ്സിന്‍െറ പ്രതിമാസ പ്രഭാഷണ പരമ്പരയില്‍ ‘എഴുത്തും കാഴ്ചയുടെ സംസ്കാരവും’ എന്ന വിഷയത്തില്‍ ഉറൂബ് സ്മൃതി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ പൊതുരാഷ്ട്രീയ ചര്‍ച്ചകളെ സന്ദേശം സിനിമ ഇല്ലാതാക്കി. മുമ്പ് ചായക്കടകളിലും മുടിവെട്ട് കടയിലും ഇവിടെ രാഷ്ട്രീയം പറയരുത് എന്ന ബോര്‍ഡ് കാണാമായിരുന്നു. ഇന്നത് പാര്‍ട്ടി ഓഫിസുകളില്‍പോലും അദൃശ്യമായ തരത്തില്‍ തൂങ്ങിക്കിടക്കുന്ന സാഹചര്യമാണ്. അത്തരം സാഹചര്യം സൃഷ്ടിച്ചത് ‘സന്ദേശം’ പോലുള്ള സിനിമകളാണ്. അതിന്‍െറ പിന്തുടര്‍ച്ചയാണ് പുതുതലമുറ സിനിമകളും. തൂവാനത്തുമ്പികള്‍ പോലുള്ള സിനിമകള്‍ അവശേഷിപ്പിച്ച സവര്‍ണബോധം കമ്മട്ടിപ്പാടത്തിലൂടെ തുടരുകയാണ്. തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്‍െറ കഥാപാത്രത്തെ സൃഷ്ടിച്ചത് സാംസ്കാരിക കുറ്റകൃത്യമാണ്. ദലിതനെ കേന്ദ്രീകരിച്ച് സിനിമ ഉണ്ടാക്കിയാലും കേന്ദ്രസ്ഥാനത്ത് സവര്‍ണന്‍ വേണമെന്ന കാഴ്ചപ്പാടാണ് ‘കമ്മട്ടിപ്പാടം’ മുന്നോട്ടുവെക്കുന്നത്. തൂവാനത്തുമ്പികളിലെ സവര്‍ണ നായകന്‍ പ്രേക്ഷക മനസ്സില്‍ അസ്തമിച്ചത് ഒരു കടുംവെട്ട് പോലെ മോഹന്‍ലാലിന്‍െറ ഇമേജ് തകര്‍ന്നതോടെയാണ്. അതിനാലാണ് ശ്രീനാരായണ ഗുരുവിന്‍െറ പുസ്തകം പിണറായി വിജയന് നല്‍കി മോഹന്‍ലാല്‍ പുതിയ അഭിനയം കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സദസ്സ് പ്രസിഡന്‍റ് ഡോ. സി.എന്‍. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ അബ്ദുല്ലയുടെ ‘ഡ്രാക്കുള’ നോവല്‍ ചര്‍ച്ച നടന്നു. കെ. ബി. വേണു പുസ്തകം പരിചയപ്പെടുത്തി. അന്‍വര്‍ അബ്ദുല്ല, കെ.ആര്‍. ടോണി, ബോബന്‍ കൊള്ളന്നൂര്‍, മധു നുറങ്ങ്, രാഹുല്‍ ആര്‍ ശര്‍മ, ജേക്കബ് ബെഞ്ചമിന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.