തൃശൂര്‍: പ്രഖ്യാപനങ്ങളിലൊതുങ്ങിയ തൃശൂര്‍, ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുകളുടെ നവീകരണത്തിന് വഴിയൊരുങ്ങുന്നു. മധ്യകേരളത്തിലെ പ്രധാന സ്റ്റാന്‍ഡുകളിലൊന്നായ തൃശൂരിനെയും ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ഗുരുവായൂരിനെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇതിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി തൃശൂരില്‍ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോഫ്ളോര്‍ ബസ് പാഞ്ഞുകയറി രണ്ട് അന്ധക്രിക്കറ്റ് താരങ്ങള്‍ മരിക്കാനിടയായ അപകടത്തത്തെുടര്‍ന്ന് 2015 ജൂണ്‍ 19ന് അന്നത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ സ്റ്റാന്‍ഡ് സന്ദര്‍ശിച്ചിരുന്നു. വ്യാപാര സമുച്ചയങ്ങളോടെ ആധുനിക രീതിയില്‍ നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വ്യാപാരം പുഷ്ടിപ്പെട്ടതല്ലാതെ യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുംവിധം വികസനമുണ്ടായില്ല. ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാത്ത സ്ഥിതിയിലാണ് ഇപ്പോഴും ഇവിടം. പ്ളാറ്റ്ഫോമില്‍ മലിനജലം കെട്ടിനിന്ന് ബസിലേക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. രാത്രി വെളിച്ചക്കുറവും ഇരിപ്പിടങ്ങള്‍ ഇല്ലാത്തതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. വോള്‍വോ ബസുകള്‍ കൂടുതല്‍ സര്‍വിസുകള്‍ക്ക് അനുവദിച്ചതോടെ സ്ഥലപരിമിതിയും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. രാത്രിയാണ് ഇത് യാത്രക്കാരെ ബാധിക്കുന്നത്. പ്ളാറ്റ്ഫോമില്‍ പാര്‍ക്ക് ചെയ്ത ബസുകള്‍ക്ക് പിറകില്‍ ബസ് കാത്തുനില്‍ക്കുന്നത് അപകട സാധ്യത കൂട്ടി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തില്‍ മൂന്നംഗകമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും കടലാസിലൊതുങ്ങി. ഗുരുവായൂര്‍ സ്റ്റാന്‍ഡിലും വികസനത്തിന്‍െറ അഭാവം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ക്ഷേത്രത്തിലത്തെുന്നവര്‍ക്ക് പിന്‍ഭാഗത്ത് ഗേറ്റ് നിര്‍മിക്കണം. മതില്‍ കെട്ടുകയും സര്‍വിസുകളുടെ എണ്ണം കൂട്ടുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.