ഗുരുവായൂര്‍: റോഡരികില്‍ മാലിന്യക്കുപ്പകളായി കിടന്ന കോണ്‍ക്രീറ്റ് റിങ്ങുകള്‍ വാട്ടര്‍ അതോറിറ്റി കരാറുകാര്‍ മാറ്റിത്തുടങ്ങി. വര്‍ഷങ്ങളായി റോഡരികില്‍ കിടക്കുന്ന റിങ്ങുകള്‍ നീക്കണമെന്ന് നഗരസഭ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. കലക്ടര്‍ നല്‍കിയ സമയപരിധി കഴിഞ്ഞിട്ടും റിങ്ങുകള്‍ മാറ്റാതിരുന്നതിനെ തുടര്‍ന്ന് നഗരസഭ മുന്‍കൈയെടുത്ത് റിങ്ങുകള്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് വളപ്പില്‍ കൊണ്ടിടുമെന്ന് പറഞ്ഞിരുന്നു. അഴുക്കുചാല്‍ പദ്ധതിക്കായാണ് മാന്‍ ഹോള്‍ ഇട്ടത്. എന്നാല്‍, റിങ്ങുകളില്‍ ചിലത് ലോറിയിലേക്ക് കയറ്റുന്നതിനിടെ തകര്‍ന്നത് ഇവയുടെ ബലം സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. റോഡിന് മധ്യത്തില്‍ കുഴിച്ചിട്ട റിങ്ങുകളുടെ ബലത്തെ കുറിച്ചാണ് സംശയം. കക്കൂസ് മാലിന്യം അടക്കമുള്ളവയത്തെുന്നതാണ് മാന്‍ഹോളുകള്‍. റിങ്ങുകളുടെ നിര്‍മാണം ശാസ്ത്രീയമല്ളെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു. പൈപ്പിടല്‍ പരിശോധിക്കാനത്തെിയ വിജിലന്‍സ് സംഘത്തിലെ വിദഗ്ധ അംഗം മാന്‍ ഹോളിനുള്ള റിങ്ങുകള്‍ അതത് സ്ഥലത്തുവെച്ചു തന്നെ വാര്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം പാലിച്ചില്ല. മഞ്ചിറ റോഡിലുള്ള നഗരസഭയുടെ സ്ഥലത്തേക്കാണ് റിങ്ങുകള്‍ മാറ്റുന്നത്. നേരത്തെ നിര്‍മിച്ച റിങ്ങുകളും ഇവിടെ കിടക്കുന്നുണ്ട്. റോഡരികിലെ റിങ്ങുകളെല്ലാം ഇവിടെ കൂട്ടിയിട്ട ശേഷം പടിഞ്ഞാറെ നടയിലെ ദേവസ്വം വക സ്ഥലത്തേക്ക് മാറ്റുമെന്ന് കരാറുകാരന്‍ പറഞ്ഞു. നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യര്‍ എന്നിവര്‍ നടപടികള്‍ നിരീക്ഷിക്കാനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.