കുന്നംകുളം: നഗരത്തിലും പരിസരങ്ങളിലും തട്ടുകടകള്‍ കൂണുപോലെ മുളക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ് ഭൂരിഭാഗവും. ഇവിടങ്ങളില്‍ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണമാണ് വിളമ്പുന്നത്. മേഖലയില്‍ മഴക്കാലരോഗങ്ങള്‍ പടര്‍ന്ന സാഹചര്യത്തില്‍ തട്ടുകടകള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമായി. തിരക്കുള്ള റോഡുകളിലും പ്രധാന ജങ്ഷനുകളിലുമാണ് തട്ടുകടകള്‍ ഏറെയും പ്രവര്‍ത്തിക്കുന്നത്. വൃത്തിഹീനമായ രീതിയിലാണ് ഇവിടങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് റോഡരികില്‍ ബിരിയാണിക്കച്ചവടവും തുടങ്ങിയിട്ടുണ്ട്. രാത്രി 11വരെയാണ് തട്ടുകടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയെന്നിരിക്കേ, പലതും പുലര്‍ച്ചവരെ പ്രവര്‍ത്തിക്കാറുണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഫെബ്രുവരി എട്ടിന് ചേര്‍ന്ന ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ കൗണ്‍സിലിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് രേഖാമൂലം ചെയര്‍മാനും സെക്രട്ടറിക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുവരെ നടപടിയുണ്ടായില്ളെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സുമ ഗംഗാധരന്‍ കുറ്റപ്പെടുത്തി. നഗരസഭാ അധികാരികളുടെ പിടിപ്പുകേടാണെന്നും അനധികൃത തട്ടുകടകള്‍ പൂട്ടിക്കാന്‍ നടപടി അടിയന്തരമായി കൈക്കൊള്ളണമെന്നും എ.വി. ഷാജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.