ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്ത് വായനശാല അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങളാകുന്നു. 1989 ല്‍ പഴയ പഞ്ചായത്ത് കെട്ടിടത്തിലാണ് വായനശാല പ്രവര്‍ത്തനമാരംഭിച്ചത്. തുച്ഛ വരുമാനത്തില്‍ നോക്കിനടത്താന്‍ ആളെ കിട്ടാതായതോടെ വായനശാലക്ക് പൂട്ടുവീണു. 1999-2000 വര്‍ഷത്തില്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിന് മുകളില്‍ പുതിയ മുറി നിര്‍മിച്ച് പുസ്തകങ്ങള്‍ അവിടേക്ക് മാറ്റിയെങ്കിലും ദിവസങ്ങള്‍ മാത്രമെ പ്രവര്‍ത്തിച്ചുള്ളൂ. ശ്രദ്ധയില്ലാതായതോടെ കുറെയേറെ പുസ്തകങ്ങള്‍ ചിതലരിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം 2012 ല്‍ പഞ്ചായത്ത് ഭരണസമിതി നേതൃത്വത്തില്‍ വായനശാല കെട്ടിടം മോടികൂട്ടുകയും ഇതിനോട് ചേര്‍ന്ന് മിനിഹാള്‍ നിര്‍മിക്കുകയും ചെയ്തു. പുതിയ അലമാരകളിലേക്ക് പുസ്തകങ്ങള്‍ മാറ്റിയെങ്കിലും പ്രവര്‍ത്തനമാരംഭിച്ചില്ല. എട്ട് ലക്ഷം ചെലവഴിച്ചാണ് കെട്ടിടം മോടികൂട്ടിയത്. സര്‍ക്കാര്‍ സ്ഥിരം ലൈബ്രേറിയനെ നിയമിക്കാത്തതാണ് വായനശാല തുറക്കാന്‍ തടസ്സമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വായനശാല എത്രയും വേഗം തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.