തൃശൂര്‍: വര്‍ഷങ്ങളുടെ പ്രയത്നവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി പടിയിറക്കിയ രോഗങ്ങള്‍ വീണ്ടും എത്തുന്നു. കുഷ്ഠരോഗം സംസ്ഥാനത്തു നിന്നു തന്നെ നിര്‍മാര്‍ജനം ചെയ്തതിന്‍െറ ആത്മവിശ്വാസത്തിലായിരുന്നു ആരോഗ്യ വകുപ്പ്. കുഷ്ഠരോഗമില്ലാത്തതിനാല്‍ ആരോഗ്യവകുപ്പ് ഈ വിഭാഗത്തില്‍ ജോലിചെയ്യുന്നവരുടെ എണ്ണം കുറച്ചു വരുന്നതിനിടയിലാണ് കുഷ്ഠരോഗ ലക്ഷണങ്ങളുള്ളവരെ വീണ്ടും ജില്ലയില്‍ കണ്ടത്തെിയത്. നാടുകടത്തിയ കുഷ്ഠരോഗവും മലേറിയയും തുടങ്ങിയ മാറാ രോഗങ്ങളൊക്കെ മടങ്ങി വരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നു. രോഗവാഹകരെ പരിശോധിക്കാനോ അവരെ കണ്ടത്തൊന്‍ പോലും സംവിധാനമില്ലാത്തത് സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെയാകെ തകിടം മറിച്ചെന്നും പരാതിയുണ്ട്. പല രോഗങ്ങളും കണ്ടത്തെി ചികിത്സക്കത്തെുമ്പോഴാണ് ഈ മാറാരോഗങ്ങള്‍ വീണ്ടുമത്തെിയിട്ടുണ്ടെന്ന് ബോധ്യമായതെന്ന് ആരോഗ്യ വിഭാഗത്തിലെ ചില ജീവനക്കാര്‍ വ്യക്തമാക്കി. രോഗം കണ്ടത്തെിയതിനെ തുടര്‍ന്ന് അതിവേഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത് ഫലവത്താകുമോയെന്ന സംശയത്തിലാണ് ജീവനക്കാര്‍. ഇതിനകം ഈ രോഗാണുക്കള്‍ പടര്‍ന്നിട്ടുണ്ടോയെന്ന ആശങ്ക വര്‍ധിച്ചിരിക്കയാണെന്ന് ആരോഗ്യ വിഭാഗം ജീവനക്കാര്‍ പറഞ്ഞു. ജില്ലയില്‍ കുഷ്ഠരോഗ ലക്ഷണമുള്ളവരെയും മലേറിയ ബാധിച്ചവരെയും കണ്ടത്തെിയിട്ടുണ്ട്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാക്കി. എന്നാല്‍ ജീവനക്കാരുടെ കുറവ് ഊര്‍ജിത നടപടികള്‍ക്ക് പ്രതികൂലമാണ്. കേരളത്തിലത്തെുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കോ അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടോ ഇല്ലാത്തതാണ് കേരളത്തിലേക്ക് മാറാരോഗങ്ങള്‍ വീണ്ടും എത്തുന്നതിന്‍െറ കാരണം. വൃത്തിഹീന സാഹചര്യത്തില്‍ കഴിച്ചുകൂട്ടുന്നതിനാല്‍ രോഗങ്ങള്‍ പെട്ടന്ന് പടരാനും സാധ്യതയുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കുമെന്നും കാര്‍ഡ് നല്‍കുമെന്നും പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. ഇവര്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടിയെടുക്കാന്‍ പോലും അധികാരികള്‍ തുനിയുന്നില്ളെന്നും പരാതിയുണ്ട്. രണ്ടുപേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറിയില്‍ ഇരുപതിലധികം പേരാണ് പല സ്ഥലത്തും താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.