ചാലക്കുടി: വിദ്യാര്‍ഥികള്‍ ക്ളാസ്മുറിയിലെ ഇംഗ്ളീഷ് കവിതയും കണക്കും സയന്‍സും മാത്രം പഠിച്ചാല്‍ പോരാ, ചുറ്റുപാടുള്ള കാര്യങ്ങളും പഠിക്കണമെന്ന് ഇന്നസെന്‍റ് എം.പി. ചാലക്കുടി നഗരസഭ സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍പേഴ്സന്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ബി.ഡി. ദേവസി എം.എല്‍.എ ചികിത്സാ സഹായം വിതരണം ചെയ്തു. എ.കെ. ചന്ദ്രന്‍, വില്‍സന്‍ പാണാട്ടുപറമ്പില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ആലീസ് ഷിബു, വി.ഒ. പൈലപ്പന്‍, പി.എം. ശ്രീധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍മാരായ സുലേഖ ശങ്കരന്‍, യു.വി. മാര്‍ട്ടിന്‍, സീമ ജോജോ, സി.ഡി.എസ് ചെയര്‍പേഴ്സന്‍ ഷീന ദിനേശന്‍, സെക്രട്ടറി എസ്.എസ്. സജി എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അനുമോദിച്ചു. ഇന്നസെന്‍റ് എം.പി. സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.