മാള: മേഖലയില്‍ കാറ്റില്‍ വ്യാപക നഷ്ടം. നിരവധി വീടുകള്‍ക്ക് മുകളില്‍ മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. നിരവധി കാര്‍ഷിക വിളകളും നശിച്ചു. വെസ്റ്റ് കൊരട്ടി, വാളൂര്‍, കുമ്പിടി, അന്നമനട, എരയാംകുടി, മാമ്പ്ര പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. കുമ്പിടി കുടിലിങ്ങല്‍ പോളച്ചന്‍െറ വീടിന് മുകളില്‍ മരം കടപുഴകി വീണു. കമ്പിടി പള്ളിപ്പാട്ട് നാലുകണ്ടന്‍ പൗലോസ് ത്രേസ്യയുടെ വീടിന് മുകളില്‍ പ്ളാവ് ഒടിഞ്ഞ് വീണു അപകടമുണ്ടായി. കുമ്പിടി പ്ളാശേരി സദാനന്ദന്‍െറ വീടിനുമേല്‍ കണിക്കൊന്നമരം വീണ് നാശം സംഭവിച്ചു. കുമ്പിടി പീപാട്ട് പറമ്പില്‍ ജോയുടെ വീടിനുമുകളില്‍ മരം വീണു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാര്‍ഷിക വിളകളായ ജാതി, വാഴ,കവുങ്ങ്, തെങ്ങ് എന്നിവ വ്യാപകമായി കടപുഴകിയിട്ടുണ്ട്. വെളിയത്ത് രവീന്ദ്രന്‍, പാണാട്ട് അരുണ്‍, പാണാട്ട് മോഹനന്‍, പി.ഡി. ജോസ്, പറോക്കാരന്‍ ആനി അന്തോണി, പാത്താടന്‍ പിയൂസ്, പി.കെ. പാത്താടന്‍ ജോസ്, പാത്താടന്‍ വിന്‍സന്‍ പോള്‍, പാത്താടന്‍ കെ.എസ്. ജോസ്, അനുഗ്രഹം സദനം എന്നിവരുടെ കാര്‍ഷിക വിളകളാണ് നശിച്ചത്. പഞ്ചായത്തംഗങ്ങള്‍ സന്ദര്‍ശനം നടത്തി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പോട്ടയില്‍ കാറ്റത്ത് മരം കടപുഴകി വീണു ചാലക്കുടി: പോട്ടയില്‍ കാറ്റത്ത് മരം കട പുഴകി വീണു. പനമ്പിള്ളി കോളജ് വളപ്പിലെ വാക മരമാണ് സമീപത്തെ റോഡിലേക്ക് വൈകീട്ട് മൂന്നോടെ കടപുഴകി വീണത്. വൈദ്യുതി കമ്പികള്‍ പൊട്ടി വീണു. ഉടന്‍ വൈദ്യുതി ലൈന്‍ ഓഫാക്കിയതിനാല്‍ അപകടം ഉണ്ടായില്ല. മരം വീഴുന്നത് കണ്ട് പരിഭ്രമിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ റോഡില്‍ വീണെങ്കിലും പരിക്കില്ല. ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി മരം വെട്ടി മാറ്റി. കോളജിന്‍െറ മതിലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.