കൊടുങ്ങല്ലൂര്‍: കവിതകള്‍ക്ക് അതേ സമാഹാരത്തില്‍ തന്നെ പരിഭാഷയും. സവിശേഷമായ പ്രകാശന ചടങ്ങിന് സാക്ഷ്യമായി മഹദ് വ്യക്തിത്വങ്ങളും. ജ്യോതി ഉണ്ണിരാമന്‍ രചിച്ച ‘വീണ്ടും വസന്തം’ എന്ന കവിത സമാഹാരമാണ് കവി കെ. സച്ചിദാനന്ദന്‍െറ മൊഴിമാറ്റത്തിലൂടെ ‘സ്പ്രിങ് വണ്‍സ് എഗെയ്ന്‍’ ആയി മാറിയത്. എന്നാല്‍ രണ്ടും ഒരേ സമാഹാരമായതിനാല്‍ സാഹിത്യ ലോകത്തിന് പുതിയ കവിതാനുഭവമായത്. ചിത്രകാരന്‍ കലാധരന്‍െറ അധ്യക്ഷതയില്‍ പ്രഫ. എം.കെ. സാനു സമാഹാരം പ്രകാശനം ചെയ്തപ്പോള്‍ പരിഭാഷ നടത്തിയ പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍ ആമുഖ പ്രഭാഷകനായി. സാഹിത്യകാരന്‍ ബക്കര്‍ മത്തേല ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. രതിമേനോന്‍ സ്വാഗതവും, ജ്യോതി ഉണ്ണിരാമന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.