വിലക്കുവാങ്ങിയ ഭൂമിയില്‍ കൈയേറ്റക്കാരെപോലെ കുടുംബം

വടക്കാഞ്ചേരി:പുറമ്പോക്ക് ഭൂമി നല്‍കി ഭൂമികച്ചവടക്കാരും ഇടനിലക്കാരും ചേര്‍ന്ന് വഞ്ചിച്ചെന്ന് വീട്ടമ്മയുടെ പരാതി. ആലുവ മരയ്ക്കാപറമ്പില്‍ സുബൈദ മുഹമ്മദ് മക്കളായ മന്‍സിബ, മന്‍സുഭ, എന്നിവരടങ്ങുന്ന കുടുംബമാണ് ചതിയില്‍പെട്ടെന്ന് വടക്കാഞ്ചേരി പൊലീസില്‍ പരാതിനല്‍കിയത്. തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി വില്ളേജിലെ അകംപാടം നെല്ലിക്കുന്ന് കോളനി പരിസരത്ത് റീസര്‍വേ 93/56 നമ്പറിലുള്ള അഞ്ച് സെന്‍റ് ഭൂമിയും ടെറസ് വീടും 16.25 ലക്ഷം നല്‍കി കഴിഞ്ഞ വര്‍ഷമാണ് കുടുംബം വാങ്ങിയത്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ളേജ്, താലൂക്കോഫിസുകളുമായി ബന്ധപ്പെട്ടപ്പോഴാണ് ചതിയില്‍ കുടുങ്ങിയതായി തെളിഞ്ഞത്. വില്ളേജ്- താലൂക്ക് രജിസ്റ്ററില്‍ ഈ ഭൂമി റവന്യൂ പുറമ്പോക്കെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമി ഒന്നില്‍ കൂടുതല്‍ പേര്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് കൈമാറിയാണ് സുബൈദയുടെ കൈവശമത്തെിയത്. ഭൂനികുതി അടയ്ക്കാനാവാത്ത സഹചര്യത്തില്‍ ഭൂമി വില്‍പനയുടെ ഇടനിലക്കാരനെ സമീപിച്ചപ്പോള്‍ റീസര്‍വേയുടെ അപാകതയാണെന്നും ഉടന്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്ന് സുബൈദ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.