തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ നിര്‍മാണ മേഖലയിലടക്കമുള്ള ജോലികള്‍ക്കായി കേരളത്തില്‍ എത്തുന്ന ഇത്തരക്കാരെ കുറിച്ച് അവ്യക്തമായെങ്കിലുമുള്ള കണക്കോ വിവരങ്ങളോ സംസ്ഥാനത്തെ അധികാരികളുടെ പക്കലില്ല. അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തൊട്ടാകെ 1,770 കേസുകളാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കാലത്തിനിടയില്‍ ഇതര സംസ്ഥാനക്കാര്‍ പ്രതികളായ 11 കൊലപാതകക്കേസുകളുണ്ടായി. വര്‍ഷന്തോറും കേസുകള്‍ വര്‍ധിക്കുന്നുവെന്നാണ് പൊലീസിന്‍െറ കണക്ക്. കാല്‍ കോടിയിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം പ്രഖ്യാപനത്തിലൊതുങ്ങി. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കൊടുംകുറ്റവാളികളും ക്രിമിനലുകളും ഒളിത്താവളങ്ങളായി ഇവരുടെ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവരെ ജോലിക്ക് കൊണ്ടുവരുന്ന കരാറുകാര്‍ക്കും ഇവരുടെ ജീവിത പശ്ചാത്തലത്തെപ്പറ്റി വ്യക്തമായ ധാരണകളില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി ഇവിടെ എത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ പൊലീസിനെ അറിയിക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും മിക്കവരും ഇത് പാലിക്കുന്നില്ളെന്ന് പൊലീസ് പറയുന്നു. ഓരോ ദിവസവും തൊഴിലാളികളുടെ പണി സ്ഥലം മാറുന്നതിനാല്‍ വ്യക്തമായ കണക്കെടുപ്പും സാധിക്കുന്നില്ലത്രേ. സംസ്ഥാനത്ത് നിര്‍മാണ മേഖലയില്‍ മാത്രമല്ല, ഹോട്ടലുകളിലും വ്യാപാര കേന്ദ്രങ്ങളിലും മലയാളികളെക്കാള്‍ ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. ബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നിര്‍മാണ മേഖലയിലെ തൊഴിലാളികളില്‍ അധികവും. ഇതര സംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന തൊഴിലാളികളെ കൂട്ടമായി താമസിപ്പിച്ച് അവരില്‍ നിന്നും വാടക ഈടാക്കുന്നത് സംസ്ഥാനത്ത് ചിലരുടെ വരുമാന മാര്‍ഗമാണ്. തൃശൂരില്‍ സഹോദരന്‍െറ ഭാര്യയെ സ്വന്തമാക്കാന്‍ ഒരു ഇതര സംസ്ഥാന തൊഴിലാളി സഹോദരനെ കൊലപ്പെടുത്തി കക്കൂസ് ടാങ്കില്‍ കുഴിച്ചു മൂടിയത് ഒരു വര്‍ഷം മുമ്പാണ്. പാവറട്ടിക്കടുത്ത് ഒരു വര്‍ഷം മുമ്പ് വീടിനു തീവെച്ച് അമ്മയെയും മകളെയും കൊന്നതിന് പിടിയിലായത് ഇതര സംസ്ഥാന തൊഴിലാളിയാണ്. കോന്നിയില്‍ ഒറ്റക്ക് താമസിച്ചിരുന്ന മധ്യവയസ്കയായ വീട്ടമ്മയെ ദിവസങ്ങളോളം നിരീക്ഷിക്കുകയും പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ രാത്രി പുറത്തിറങ്ങിയപ്പോള്‍ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തത് നാളുകള്‍ക്ക് മുമ്പാണ്. ജിഷയുടെ മരണമുണ്ടായ പെരുമ്പാവൂര്‍ ഉള്‍പ്പെടുന്ന കൊച്ചി തന്നെയാണ് ഇതര സംസ്ഥാനക്കാര്‍ പ്രതികളായ കേസുകള്‍ അധികവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്-650 കേസ്. പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളില്‍ മാത്രമായി 374 കേസുണ്ട്. മലപ്പുറത്താണ് കുറവ് -240 കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.